കുഷ്ഠരോഗം എങ്ങനെ തിരിച്ചറിയാം? ചികിത്സ രീതികൾ എന്നിവ മനസ്സിലാക്കാം..

New Update

Mycobacterium leprae  എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അസുഖമാണ് കുഷ്ഠരോഗം. ഇത്  പാരമ്പര്യമായിവരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങി പല ഘടകങ്ങൾ രോഗംപിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സയെടുക്കുന്ന ഒരുരോഗിയിൽ നിന്നു കുഷ്ഠരോഗം പിടിപെടില്ല.

Advertisment

publive-image

ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയപാടുകൾ, സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ, കാൽപാദത്തിലും കൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും, ഉണങ്ങാത്തമുറിവുകൾ, അംഗ ഭംഗംവന്ന കൈകാലുകൾ, പുരികംപൊഴിഞ്ഞു പോവുക, ചെവി തടിക്കുക ഇവയെല്ലാം കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളാണ്.

Leprosy- യുടെതരം അനുസരിച്ചായിരിക്കും ചികിത്സ നിർണയിക്കുന്നത്. Multidrug therapy - MDT എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്ന പതിവ്. ആറുമാസംമുതൽ ഒരു വർഷംവരെ ചികിത്സ കാലാവധിവരാം. MDT സൗജന്യമായിസർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.

കൃത്യ സമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾ ക്ഷയിക്കുവാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ള സാധ്യതയുണ്ട്. MDT മരുന്നുകൾകൃത്യമായി കഴിച്ചാൽ മാറ്റാവുന്ന ഒരുഅസുഖമാണ് Leprosy. MDT- കൃത്യസമയത്ത് തുടങ്ങിയാൽ leprosy മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.

Advertisment