സ്റ്റൈലിന്റെ പര്യായമായാണ് സണ്‍ഗ്ലാസുകള്‍. വിവിധ ഷേയ്ഡുകളിലും ആകൃതിയിലുമൊക്കെ ഇത് ലഭിക്കും. ഡോക്ടര്‍മാര്‍പ്പോലും സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്ന് ഇപ്പോള്‍ നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസ് ഇന്ന് വെറുമൊരു ഫാഷന്‍ ആക്‌സസറി അല്ല.
സണ്‍ഗ്ലാസുകള്‍ ധരിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതാണ് സണ്‍ഗ്ലാസുകള്‍. അല്ലാത്തപക്ഷം കണ്ണുകള്‍ വരണ്ട് തുടങ്ങും.
കാലക്രമേണ തിമിരം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. സെന്‍ട്രല്‍ റെറ്റിനയുടെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം നശിക്കാനും ഇത് കാരണമാകും. പലര്‍ക്കും കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ, പിങ്ക് നിറങ്ങളില്‍ ഗ്രോത്ത് ഉണ്ടാകുകയും ഇത് കോര്‍ണിയയിലേക്ക് വളരുകയും ചെയ്യും. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോല്‍ യു വി ഫില്‍റ്റര്‍ ഉള്ളവ തന്നെ വാങ്ങണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
സ്ഥിരമായി ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് കാന്‍സറിനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് സണ്‍ഗ്ലാസ് ഉപയോഗം ഇതില്‍ നിന്നുള്ള സംരക്ഷണവും നല്‍കും. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ കണ്ണില്‍ കേറാതിരിക്കാനും സണ്‍ഗ്ലാസ് ഒരു സുരക്ഷാകവചമാണ്.