മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചുരയ്ക്ക ജ്യൂസിന്റെ കൂടുതൽ ഗുണങ്ങൾ നോക്കാം..

New Update

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിച്ചുകളയുന്നത് വയറ്റിലെ കൊഴുപ്പ് തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് നിങ്ങള്‍ ഒരു വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ്.

Advertisment

publive-image

വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള കലോറി കുറവായതിനാലാണ് ഇത് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നത്. 100 ഗ്രാം ചുരയ്ക്കയില്‍ 15ഗ്രാം കലോറിയും ഒരു ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്.

നാരുകളാല്‍ സമ്പന്നമായതിനാല്‍ ചുരയ്ക്ക കഴിച്ചുകഴിയുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനപ്രക്രിയയെയും മെച്ചപ്പെടുത്തും. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ചുരയ്ക്ക നന്നായി കഴുകി വൃത്തിയാക്കി തൊലികളഞ്ഞെടുക്കണം. ഇത് ചെറിയ കഷണങ്ങളാക്കിയ ശേഷം അരച്ചെടുക്കണം. ഉപ്പ്, നാരങ്ങാനീര്, മിന്റ് എന്നിവ കൊണ്ട് രുചി കൂട്ടാം. അധികം അരിച്ച് ജ്യൂസില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അരിക്കാതെ കുടിക്കുന്നതാണ് ഉത്തമം.

Read the Next Article

കോഴിക്കോട് കലക്ടറേറ്റിലെ ചട്ട വിരുദ്ധ തസ്തിക മാറ്റം. അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി.അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകി

അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകി. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

New Update
k rajan press meet

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ .രാജൻ നിർദ്ദേശം നൽകി.

Advertisment

അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകി. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.


റവന്യൂ എസ്റ്റാബ്ലിഷ്മെൻ്റ് വിഭാഗത്തിലെ അഞ്ച് ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ ജീവനക്കാർക്കാണ് എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് തസ്തിക മാറ്റം നൽകിയ വാർത്ത മീഡിയ വണാണ് പുറത്തുവിട്ടത്.


ക്ലർക്ക് - ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവീസിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ.

സർവീസിൽ പ്രവേശിച്ച് 5 വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള തസ്തിക മാറ്റം അനുവദിക്കൂ.

എന്നാൽ കോഴിക്കോട് ജില്ലയിൽ അപ്രകാരമല്ലതെ സേവനത്തിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ തസ്തിക മാറ്റം അനുവദിച്ചുവെന്നാണ് ആരോപണം.


ഇത്തരത്തിൽ തസ്തിക മാറ്റം അനുവദിച്ചതിലൂടെ ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേരളാ അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 


ട്രിബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം 5 ജീവനക്കാരേയും റീവെർട്ട് ചെയ്യാൻ ഉത്തരവായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. 

Advertisment