ഡയറ്റിൽ ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

New Update

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സഹായിക്കുന്നു. അണുബാധയെ ചെറുക്കാനും മുറിവുകളിൽ നിന്ന് വീണ്ടെടുക്കാനും സിങ്ക് സഹായിക്കുന്നു. പ്രോട്ടീനുകളുടെയും ഡിഎൻഎയുടെയും രൂപീകരണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ശാരീരിക വളര്‍ച്ചയ്ക്കും വികാസത്തിനും സിങ്ക് ആവശ്യമാണ്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. രോഗപ്രതിരോധ സംവിധാനത്തിന്റെയും എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും ശരീരത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Advertisment

publive-image

സിങ്കിന്റെ നല്ല ഉറവിടമാണ് ചിപ്പി. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. ചിപ്പിയിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചിപ്പി ഷെല്ലുകളിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും കഠിനമായ ഘടന ഉണ്ടാക്കാൻ സഹായിക്കുന്നു. 50 ഗ്രാം ചിപ്പിയിൽ 8.5 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.പയർവർഗ്ഗങ്ങളിൽ സിങ്കും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിന്യൂട്രിയന്റുകൾ സിങ്കിന്റെയും മറ്റ് ധാതുക്കളുടെയും ആഗിരണത്തെ തടയുന്നു.

കശുവണ്ടി, ബദാം തുടങ്ങിയ നട്സുകളിൽ സിങ്ക് കൂടുതലുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. നിലക്കടലയും മറ്റ് പയർവർഗ്ഗങ്ങളും സിങ്കിന്റെ നല്ല ഉറവിടങ്ങളാണ്. നട്സിൽ നാരുകളും മറ്റ് ആരോഗ്യകരമായ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് കശുവണ്ടി. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. കശുവണ്ടി  പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. 28 ഗ്രാം കശുവണ്ടിയിൽ 1.6 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഫൈബർ, ബീറ്റാ ഗ്ലൂക്കൻ, സിങ്ക്, വിറ്റാമിൻ ബി 6, ഫോളേറ്റുകൾ എന്നിവ ധാരാളമായി ഓട്‌സിൽ അടങ്ങിയിരിക്കുന്നു. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്.

Advertisment