ആമവാതത്തിന്‍റെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...  

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടാതെ ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവും വ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങൾ. തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടെത്താനായാല്‍ രോഗത്തെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനാകും.

Advertisment

publive-image

ഒന്ന്... 

രാവിലെ ഉണരുമ്പോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നത് ആമവാതത്തിന്‍റെ ഒരു ലക്ഷണമാകാം. കൈക്കുഴകള്‍ക്കും കാല്‍മുട്ടിലും കാലിലുമെല്ലാം ശരീരത്തിന്‍റെ ഇരുവശത്തും ഇത്തരത്തില്‍ തോന്നാം.

രണ്ട്...

സന്ധികള്‍ ചുവന്നിരിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇവയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം.

മൂന്ന്...

അമിതമായ ക്ഷീണം ആണ് ആമവാതത്തിന്‍റെ ഒരു ലക്ഷണം. തളര്‍ച്ചയും ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, കാരണമില്ലാത്ത അമിത ക്ഷീണം നിസ്സാരമാക്കരുത്.  തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

നാല്...

സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക. സന്ധികളില്‍ അമര്‍ത്തുമ്പോള്‍ അവ ബലഹീനമായത് പോലെ കാണപ്പെടാം.

അഞ്ച്...

മരവിപ്പ്​ പലപ്പോഴും സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.

ആറ്...

സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ ബാധിക്കാം. തുടക്കത്തില്‍ കൈക്കുഴകള്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും ചലിപ്പിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും ബുദ്ധിമുട്ട് നേരിടാം. പിന്നീട് കൈകാലുകള്‍ വളയ്ക്കാനോ നിവര്‍ത്താനോ പറ്റാത്ത അവസ്ഥയുണ്ടാകാം.

ഏഴ്... 

ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ആമവാതത്തിന്‍റെ ഒരു ലക്ഷണമാകാം. ക്ഷീണവും പനിയുമൊക്കെ കാരണം വിശപ്പ് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതിന് കാരണമാകാം.

Advertisment