വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

New Update

അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും കഠിനമായി ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.

Advertisment

publive-image

ഒന്ന്...

ആരോഗ്യകരമാണെന്ന് കരുതി പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നവരുണ്ട്. പ്രോട്ടീന്‍ ബാര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങി പല പാക്കറ്റ് ഭക്ഷണങ്ങളും ആരോഗ്യകരമാണെന്ന് കരുതി വാങ്ങി കഴിക്കരുത്. ഇവയിലൊക്കെ ഫാറ്റും പഞ്ചസാരയുമൊക്കെ അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്...

ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പട്ടിണി  കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ തന്നെ  ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും. കൂടാതെ വിശപ്പ് കൂടിയിട്ട് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുമുണ്ട്.

മൂന്ന്... 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഡയറ്റില്‍ നിന്നും കാര്‍ബോഹൈട്രേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ചോറ്, പൊട്ടറ്റോ, ചപ്പാത്തി തുടങ്ങിയ  കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട. ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നാല്...    

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഡയറ്റ് ചിട്ടപ്പെടുത്താന്‍.

അഞ്ച്...

പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

ആറ്...

പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമവും നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

Advertisment