കൃത്യമായ ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടതിന് പിന്തുടരേണ്ട ചില കാര്യങ്ങൾ മനസ്സിലാക്കാം..

New Update

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അതുപോലെ പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം അമിതമായി കഴിക്കുന്നത് ഒരു പരിധി വരെ അമിത ഭാരത്തിൻ്റെ പ്രധാന കാരണങ്ങളാണ്. കൃത്യമായ ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടതിന് പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്.

Advertisment

publive-image

പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം എന്നിവയെല്ലാം കഴിക്കുന്നതിന് കൃത്യമായൊരു സമയം പിന്തുടരാൻ ശ്രമിക്കുക. ഏതൊരു ഭക്ഷണവും പൂർണ്ണമായി ദഹിപ്പിക്കാൻ ശരീരത്തിന് കുറഞ്ഞത് മൂന്ന് മുതൽ നാല് മണിക്കൂർ എങ്കിലും വേണ്ടി വരും. ഭക്ഷണ സമയം പലപ്പോഴും ശരീരത്തിൻ്റെ മെറ്റബോളിസത്തെയും കാര്യമായി ബാധിക്കും.

നല്ല ആരോ​ഗ്യം വേണമെങ്കിൽ നല്ല ഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കാൻ ശ്രമിക്കണം. ആരോ​ഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ് പാക്കറ്റ് ഫുഡുകളും ജങ്ക് ഫുഡുകളുമൊക്കെ. തടി കുറയ്ക്കാൻ കഷ്ടപ്പെട്ട് ജിമ്മിൽ പോകുന്നവർ വ്യായാമം കഴിഞ്ഞ് പാക്കറ്റ് ഫുഡുകൾ വാങ്ങി കഴിക്കുന്നത് ജിമ്മിൽ പോയതിൻ്റെ ഫലം തരില്ല മറിച്ച് ദോഷമേ തരൂ.

ദിവസവും ഏതെങ്കിലും തരത്തിലുള്ള ഒരു പഴ വർ​ഗം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ദീർഘനേരം വിശക്കാരിതിരിക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും ശരീരഭാരത്ത വളരെയധികം ബാധിക്കാൻ സാധ്യതയുണ്ട്. പുകവലിയും അമിത മദ്യപാനമൊക്കെ തടി കൂട്ടാനുള്ള കാരണങ്ങളാണ്.

Advertisment