ശാരീരിക പരിശോധനയിലൂടെ ഹെര്‍ണിയ എളുപ്പത്തില്‍ കണ്ടെത്താനാകും. ഹെര്‍ണിയ ദോഷകരമല്ലായിരിക്കാം, പക്ഷേ അതിന്റെ ഫലങ്ങള്‍ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തും. ഹെര്‍ണിയയെക്കുറിച്ച് കൂടുതലായി അറിയാം. ഒപ്പം ഹെര്‍ണിയ തടയാനായി നിങ്ങള്‍ ശീലിക്കേണ്ട ചില മാറ്റങ്ങളെക്കുറിച്ച് അറിയാം.
വയറിലെ ഹെര്‍ണിയയുടെ കാര്യത്തില്‍, ഹെര്‍ണിയയുടെ സ്ഥലത്ത് മങ്ങിയ വേദനയുണ്ടാകും. ഹിയാറ്റസ് ഹെര്‍ണിയയില്‍, ആമാശയത്തില്‍ നിന്നുള്ള ആസിഡ് അന്നനാളത്തിലേക്ക് പ്രവേശിക്കുകയും രോഗിക്ക് നെഞ്ചിന്റെ മധ്യഭാഗത്ത് കത്തുന്നപോലെ അനുഭവപ്പെടുകയും ചെയ്യും.
കനത്ത ഭാരം ഉയര്‍ത്തല്‍, വിട്ടുമാറാത്ത ചുമ, അമിതവണ്ണം, മലവിസര്‍ജ്ജന സമയത്ത് അല്ലെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്, ഗര്‍ഭധാരണം, അലര്‍ജി മൂലമുണ്ടാകുന്ന സ്ഥിരമായ തുമ്മല്‍, മോശം മസില്‍ ടോണ്‍ എന്നീ ഘടകങ്ങള്‍ ഹെര്‍ണിയ വികസിപ്പിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും:
ശരീരഭാരം നിയന്ത്രണത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ വയറിലെ ഭിത്തിയില്‍ സമ്മര്‍ദ്ദം കുറയുന്നു. അതിനാല്‍, ഹെര്‍ണിയയുടെ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗമാണ് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത്. ശരീരം നല്ല നിലയില്‍ നിലനിര്‍ത്തുന്നത് ഹെര്‍ണിയ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.