മുളപ്പിച്ച പയർ വർഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ

New Update

നമ്മുടെ ആഹാരശീലത്തിലെ അവിഭാജ്യ ഘടകമാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍. ഇവ പോഷക സമൃദ്ധമാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ആരോഗ്യത്തിന് മാത്രമല്ല, വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Advertisment

publive-image

വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവയുടെ കലവറ കൂടിയാണ് പയറുവർഗങ്ങൾ. ഇവ മുളപ്പിച്ച് കഴിക്കുന്ന രീതി പിന്തുടരുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. അയേണും അമിനോ ആസിഡും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയാനും സഹായിക്കും.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പയർ വർഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്. നാരുകളാല്‍ സമ്പന്നവുമാണ് ഇവ. അതുപോലെ തന്നെ, പരിപ്പ്- പയര്‍വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

അസ്ഥികൾ ശക്തിപ്പെടുത്താനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചെറുപയറില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ തലമുടി വളരാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Advertisment