മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.
ഒന്ന്...
റെഡ് മീറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
രണ്ട്...
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമായേക്കാം. അതിനാല്‍ ഇവയും പരമാവധി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മൂന്ന്...
ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പോലുള്ള കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാനും കാരണമാകും.
നാല്...
പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ്, ഐസ്ക്രീം, മിഠായികള്‍ പോലുള്ള ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അഞ്ച്...
ഉപ്പ് അധികം കഴിക്കുന്നതും കുറയ്ക്കുക. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്.
ആറ്...
മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്. അതിനാല്‍ പരമാവധി മദ്യപാനം ഒഴിവാക്കുക.