നമ്മൾ ഏത് രീതിയിൽ സംരക്ഷിക്കുന്നുവോ അതേ രീതിയിലായിരിക്കും മുന്നോട്ടുള്ള ഹൃദയത്തിന്റെ ആരോഗ്യം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഹൈപ്പർ ടെൻഷൻ, പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ, എന്നിവയെല്ലാം ശരിയായ വ്യായാമത്തിലൂടെ കുറയ്ക്കാൻ സാധിക്കും. നീന്തൽ, 40 മിനിറ്റ് വരെ നീളുന്ന നടത്തം എന്നിവ സ്ഥിരമായി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യതകൾ കുറയും.
/sathyam/media/post_attachments/glsBXiU5L1TVqGbpWacw.jpg)
ശരീരത്തിന് വേണ്ട പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം ഡ്രൈ ഫ്രൂട്ട്‌സ് ദിവസം അഞ്ച് എണ്ണം വെച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും മിതമായ രീതിയിൽ ഉപ്പ് കഴിക്കുകയും ചെയ്യുന്നത് രോഗങ്ങൾ അകറ്റി നിർത്താൻ നിങ്ങളെ സഹായിക്കും.
ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. പുകവലിക്കാത്തയാളെക്കാൾ ഇരട്ടി സാധ്യതയാണ് പുകവലിയ്ക്കുന്ന ഒരാളുടെ ഹൃദ്യോഗ സാധ്യത. ഇവരിലെ മരണനിരക്കും കൂടുതലാണ്. പാസീവ് സ്‌മോക്കിംഗും ഹൃദയാരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുപ്പതു വയസ്സ് പൂർത്തിയാകുന്നവർ വർഷത്തിലൊരിക്കലെങ്കിലും ആരോഗ്യപരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗ സാധ്യതയുള്ളവർ, പുകവലിക്കുന്നവർ, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ എന്നിവയുള്ളവർ പരിശോധനകൾ സ്ഥിരമാക്കുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us