ദീർഘനേരം ഒരേ ഇരിപ്പ് ഇരുന്നുള്ള ജീവിതരീതി ആരോ​ഗ്യത്തിന് ദോഷമാണ്; കാരണമറിയാം..

New Update

ദീർഘനേരം ഒരേ ഇരിപ്പ് ഇരുന്നുള്ള ജീവിതരീതി ആരോ​ഗ്യത്തിന് ദോഷമാണ്. ഇതിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കാൻ ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കിലും ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

publive-image

തുടർച്ചയായി ഇരിക്കേണ്ടി വരുമ്പോൾ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് എടുത്ത് എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യണമെന്നാണ് ​ഗവേഷകർ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കും.

അരമണിക്കൂർ ഇരുന്നതിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂർ ഇരുന്നതിന് ശേഷം ഒരു മിനിറ്റ് നടക്കും, ഓരോ അരമണിക്കൂർ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടക്കും, ഓരോ മണിക്കൂർ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടക്കും, നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് പരീക്ഷണം നടത്തിയത്.

ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതു പോലും ഗുണകരമാണെന്ന് ഗവേഷകർ പറയുന്നു. ഇത് കലോറി കത്തിക്കാൻ സഹായിക്കും. ഓരോ അരമണിക്കൂറിലും ഒരു മിനിറ്റ് നടന്നാൽ പോലും നല്ലതാണ്. അതേസമയം ഒരു മണിക്കൂറിൽ ഒരു മിനിറ്റോ അഞ്ച് മിനിറ്റോ നടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്.

നടത്തവും നിൽപും രക്തപ്രവാഹം വർധിപ്പിക്കും, പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കാൻ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Advertisment