മേക്കപ്പ് റിമൂവർ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

New Update

publive-image

മേക്കപ്പ് ചെയ്യുന്നതിനേക്കാള്‍ പാടാണ് അത് റിമൂവ് ചെയ്യാന്‍. വെള്ളമൊഴിച്ചു കഴുകിയാലോ സോപ്പുപയോഗിച്ച് കഴുകിയാലോ മേക്കപ്പ് മായാന്‍ നല്ല താമസം തന്നെയാണ്. വിപണികളില്‍ നിന്നും ഒരുപാട് മേക്കപ്പ് റിമൂവര്‍ വാങ്ങാന്‍ കഴിയുമെങ്കിലും അത് ഒരിക്കലും നല്ലതാകില്ല. കാരണം ധാരാളം കെമിക്കലുകള്‍ അടങ്ങിയതായിരിക്കും വിപണികളില്‍ നിന്നും ലഭിക്കുന്ന റിമൂവറുകള്‍.

Advertisment

എന്നാല്‍, പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് വീട്ടില്‍ മേക്കപ്പ് റിമൂവ് ചെയ്യാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അടുക്കളയില്‍ കിട്ടുന്ന ചില ചേരുവകള്‍ കൊണ്ട് രാസവസ്തുക്കള്‍ ഇല്ലാത്ത മേക്കപ്പ് റിമൂവറുകള്‍ വീട്ടില്‍ ഉണ്ടാക്കാം. തേന്‍, ബേക്കിങ് സോഡ എന്നിവ കൊണ്ടെങ്ങനെ മേക്കപ്പ് റിമൂവര്‍ തയ്യാറാക്കാമെന്ന് നോക്കാം.

ഒരു ചെറിയ തുണികഷണത്തിലേക്ക് ഒരു സ്പൂണ്‍ തേന്‍ ഒഴിച്ച് അതില്‍ കുറച്ച് ബേക്കിങ് സോഡ വിതറി ഉപയോഗിക്കുക. ഒലീവ് എണ്ണ മൃദുലവും വരണ്ടുതുമായ ചര്‍മ്മം ഉള്ളവര്‍ക്ക് മികച്ചതാണിത്. മേക്കപ്പ് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭേദമാക്കാന്‍ ഒലീവ് എണ്ണ നല്ലതാണ്. ജോജോബ എണ്ണയും ആവണക്കെണ്ണയും ഇത് പോലെ ഉപയോഗിക്കാവുന്നതാണ്.

പച്ച പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് മേക്കപ്പ് തുടയ്ക്കുക. ശേഷം ചൂടുവെള്ളത്തില്‍ ചര്‍മ്മം കഴുകുക. വാസലിന്‍ കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാന്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ. വാസലിന്‍ രോമകൂപങ്ങള്‍ അടയ്ക്കും. അതിനാല്‍ നന്നായി നീക്കം ചെയ്തുവെന്ന് ഉറപ്പ് വരുത്തുക.

Advertisment