എല്ല് തേയ്മാനം പിടിപെടാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ല്ല് തേയ്മാനം അധികവും പ്രായം കൂടുന്നതിന് അനുസരിച്ചാണ് പിടിപെടുന്നതെങ്കിലും, സ്ത്രീകളില്‍ ഇന്ന് ഇത് നേരത്തെ തന്നെ കണ്ടുവരുന്നുണ്ട്. ഇരുപതുകളിലും മുപ്പതുകളിലുമെല്ലാമുള്ള സ്ത്രീകളില്‍ തന്നെ കാര്യമായ രീതിയില്‍ എല്ല് തേയ്മാനം കണ്ടുവരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. എല്ല് തേയ്മാനം പിടിപെടാതിരിക്കാൻ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഒരു പരിധി വരെ എല്ല് തേയ്മാനത്തെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങള്‍ ധാരാളം.

Advertisment

publive-image

കാത്സ്യം കൂട്ടാം...

എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് കാത്സ്യം. ഇത് കാര്യമായ അളവില്‍ ശരീരത്തിലെത്തിയാല്‍ എല്ലിന് സംഭവിക്കുന്ന കേടുപാടുകളെ വലിയ രീതിയില്‍ പ്രതിരോധിക്കാൻ സാധിക്കും. പാലുത്പന്നങ്ങള്‍, ബദാം, ബ്രൊക്കോളി, ചീര, മത്തിയടക്കം ചില മത്സ്യങ്ങള്‍ തുടങ്ങി പല ഭക്ഷണങ്ങളും ഇതിനായി കഴിക്കാവുന്നതാണ്. ഇനി ഭക്ഷണത്തില്‍ നിന്ന് മാത്രമായി ആവശ്യത്തിന് കാത്സ്യം ലഭിക്കുന്നില്ല എന്ന അവസ്ഥ കണ്ടെത്തുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റ്സ് എടുക്കാവുന്നതാണ്.

വൈറ്റമിൻ-ഡിയും കൂട്ടാം...

എല്ലിന്‍റെ ആരോഗ്യത്തിന് കാത്സ്യം വേണമെന്ന് പറഞ്ഞുവല്ലോ. ഭക്ഷണത്തില്‍ നിന്ന് കാത്സ്യം സ്വീകരിക്കണമെങ്കില്‍ നമുക്ക് വൈറ്റമിൻ-ഡിയും ആവശ്യമാണ്. അതിനാല്‍ വൈറ്റമിൻ-ഡിയും ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പിക്കണം. സൂര്യപ്രകാശമാണ് വൈറ്റമിൻ-ഡിയുടെ ഒരു സ്രോതസ്. ഇതിന് പുറമെ കോര, ആറ്റുമത്സ്യം തുടങ്ങിയ മത്സ്യങ്ങള്‍, പാല്‍, സെറില്‍സ്, കൂണ്‍, മുട്ട എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം ഇതിനായി കഴിക്കാം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റ്സും കഴിക്കാം.

വെയിറ്റ് ട്രെയിനിംഗ്...

വ്യായാമവും നല്ലരീതിയില്‍ എല്ല് തേയ്മാനത്തെ ചെറുക്കാൻ സഹായിക്കും. പ്രധാനമായും വെയിറ്റ് ട്രെയിനിംഗ് ആണ് കാര്യമായും ഇതിനായി ചെയ്യേണ്ടത്. എന്നാല്‍ എല്ല് തേയ്മാനം പിടിപെട്ടവരാണെങ്കില്‍ തുടര്‍ന്ന് വ്യായാമം ചെയ്യുമ്പോള്‍ ഡോക്ടറുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും തേടേണ്ടതുണ്ട്.

ദുശ്ശീലങ്ങള്‍ ഒഴിവാക്കാം...

ജീവിതശൈലികള്‍ മെച്ചപ്പെടുത്തണമെന്ന് പറയുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ തന്നെയാണ്. കൃത്യസമയത്തിന് ആരോഗ്യകരമായ ഭക്ഷണം, ബാലൻസ്ഡ് ആയ ഭക്ഷണം കഴിക്കല്‍. ഉറക്കം ക്രമീകരിക്കല്‍. വ്യായാമം പതിവാക്കല്‍. മദ്യപാനം- പുകവലി മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത്.

ശരീരഭാരം ശ്രദ്ധിക്കണം...

ശരീരഭാരം പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച് വേണം സൂക്ഷിക്കാൻ. ചിലര്‍ക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങളെ തുടര്‍ന്ന് വണ്ണം നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തപക്ഷം വണ്ണം നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകണം. അല്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പിടിപെടാം. ഇക്കൂട്ടത്തില്‍ എല്ല് തേയ്മാനവും ഉള്‍പ്പെടുന്നു.

Advertisment