വയർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

യർ കുറയ്ക്കാൻ ആകെ വണ്ണം കുറയ്ക്കുന്നതിനെക്കാൾ പ്രയാസമാണ്. പ്രധാനമായും വയറ്റിലെ കൊഴുപ്പ് ഏറ്റവും ഒടുവിലായി മാത്രമേ കുറഞ്ഞുവരൂ എന്നതിനാലാണിത്. എന്നാൽ ചില കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ പാലിക്കുന്നപക്ഷം വയർ കുറയ്ക്കാൻ കുറെക്കൂടി എളുപ്പമായിരിക്കും.

Advertisment

publive-image

ഒന്ന്...

ഫൈബർ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ഇത് വയർ കൂടുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഡയറ്റിലുൾപ്പെടുത്താം.

രണ്ട്...

റിഫൈൻഡ് കാർബുകൾ കഴിയുന്നതും ഒഴിവാക്കുന്നത് വയർ കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തും. കാരണം റിഫൈൻഡ് കാർബ് അടങ്ങിയ ഭക്ഷണങ്ങൾ ഹോർമോൺ വ്യതിയാനമുണ്ടാക്കുകയും ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്യും.

മൂന്ന്...

പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളിൽ നമ്മുടെ കഴിവും കുറഞ്ഞുവരാം. ഭക്ഷണത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നാൽപത് കടന്നവരാണെങ്കിൽ അൽപം കുറയ്ക്കുന്നതാണ് നല്ലത്. കാരണം കാർബ് ദഹിപ്പിച്ചെടുക്കാൻ പ്രായം കൂടുംതോറും പ്രയാസം കൂടിവരും. കാർബ് അധികമാകുന്നതോടെ വയർ കുറയ്ക്കുന്നതും പാടായി വരും.

നാല്...

വയർ കുറയ്ക്കുന്നതിനും ആകെ വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ഡയറ്റിൽ ചെയ്യാവുന്നൊരു കാര്യമാണ് ചെറിയ അളവിൽ തവണകൾ കൂട്ടി കഴിക്കുകയെന്നത്. നാല് നേരം കഴിക്കുന്നത് ആറ് നേരമാക്കാം. ഇതിൽ ഓരോ നേരവും കഴിക്കാനെടുക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കണം. ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കുന്ന ശീലം എപ്പോഴും ആരോഗ്യകരമല്ലെന്ന് മനസിലാക്കുക.

Advertisment