വാഴപ്പഴത്തിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ലവർഗങ്ങളിൽ പല കാരണങ്ങളാൽ ഒഴിവാക്കാനാകാത്തവയാണ് വാഴപ്പഴങ്ങൾ. മറ്റു ഫലങ്ങളെ അപേക്ഷിച്ച് താരമ്യേനെയുള്ള വിലക്കുറവും ലഭ്യതയും ആരോഗ്യഗുണങ്ങളും മലയാളികൾക്ക് വാഴപ്പഴം ഏറെ പ്രിയങ്കരമാക്കി മാറ്റുന്നു. കൂടാതെ മലയാളികളുടെ സ്വന്തം വിഭവമായ പുട്ട് രുചിയോടെ കഴിക്കാനായി ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴം, പൂവൻ പഴം, റോബസ്റ്റ, പാളയംകോടൻ എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ വാഴപ്പഴം വളരെ ലഭ്യമാണ്.

Advertisment

publive-image

ഇതിൽ ഒരുപാട് പേർക്ക് പ്രിയങ്കരമായ ഒന്നാണ് പാളയംകോടൻ പഴം. പ്രത്യേകമായ രുചിഭേദം അടക്കം പാളയംകോടനെ മറ്റു വാഴപ്പഴങ്ങളിൽ നിന്ന് മാറ്റി നിർത്തുന്ന പ്രത്യേകതകൾ നിരവധിയാണ്.പാളയംകോടൻ കഴിച്ചാൽ ദഹനത്തിന് നല്ലതെന്നും വയറിന് കുളിർമ നൽകുന്നു എന്നുമെല്ലാം പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട പഴവർഗം ഒഴിവാക്കി നിർത്തേണ്ട ആളുകളുമുണ്ട്. എന്ത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടതെന്നും ആരൊക്കെയാണ് ജാഗ്രത പുല‌ർത്തേണ്ടതെന്നുമാണ് താഴെ ചേർക്കുന്നത്.

മൗത്ത് അൾസർ

മൗത്ത് അൾസർ അഥവാ വായിൽ പുണ്ണ് ഉള്ളവർ പാളയംകോടൻ പഴം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മ്യൂകസ് പാളിയ്ക്ക് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഇടയ്ക്കിടയ്ക്ക് മൗത്ത് അൾസർ വരുന്നവർ പാളയംകോടൻ ഒഴിവാക്കേണ്ടത്. വായിലെ മ്യൂകസ് പാളിയ്ക്ക് ഉണ്ടാകുന്ന പ്രശ്നം മൂലമാണ് മൗത്ത് അൾസർ ഉണ്ടാകുന്നത് തന്നെ. കൂടാതെ അസിഡിറ്റിയുടെ പ്രശ്നം ഈ അവസ്ഥ രൂക്ഷമാക്കുമെന്നതിനാൽ പാളയംകോടൻ പഴം ഒഴിവാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

അലർജി

അലർജി മൂലം തൊണ്ട വേദന അനുഭവപ്പെടുന്നവർക്കും പാളയംകോടൻ പഴം അത്ര നല്ലതല്ല. അലര്‍ജിക് ടോണ്‍സിലൈറ്റിസ് ഉള്ളവർക്ക് തൊണ്ടവേദന, തൊണ്ടകടി എന്നിവ സാധാരണമാണ്. ഇതിനോടൊപ്പം പാളയംകോടൻ പഴം കഴിച്ചാൽ അതിലെ തണുപ്പ് ദോഷകരമായി തൊണ്ടയുടെ ആരോഗ്യത്തെ ബാധിക്കും. സമാനമായി ജലദോഷമുള്ളവരും ഈ പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ദഹനപ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ പലരും കനത്ത രീതിയിലെ ഭക്ഷണം കഴിച്ച ശേഷം പാളയംകോടൻ പഴം കഴിക്കാറുണ്ട്. എന്നാൽ അളവിലധികമായി പഴം കഴിച്ചാൽ വിപരീത ഫലമായിരിക്കും ലഭിക്കുക. അസിഡിറ്റി കൂടുതലുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തെ ബാധിച്ച് അസ്വസ്ഥത പുളിച്ചു തികട്ടൽ എന്നിവയും ഉണ്ടാകാം.

Advertisment