പായ്ക്കറ്റില്‍ വാങ്ങുന്ന ചപ്പാത്തി അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം; കാരണമറിയാം..

New Update

ചപ്പാത്തി ഇന്ന് പായ്ക്കറ്റിലാക്കി വിപണിയില്‍ ലഭ്യമാണ്. റെഡി ടു കുക്ക് ചപ്പാത്തി ഇന്ന് പലരും വാങ്ങിക്കഴിയ്ക്കുന്ന ഒന്നാണ്. ഇവ തയ്യാറാക്കാന്‍ എളുപ്പമാണെന്നത് മാത്രമല്ല, നല്ല മൃദുവായ ഒന്നും കൂടിയാണെന്നതാണ് പലര്‍ക്കും ഇത് പ്രിയപ്പെട്ടതാക്കുന്നതും. എന്നാല്‍ പായ്ക്കറ്റില്‍ വാങ്ങുന്ന ചപ്പാത്തി അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം.

Advertisment

publive-image

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഒരു ചപ്പാത്തിയുടെ ഷെല്‍ഫ് ലൈഫ് എന്നത്. എന്നാല്‍ പായ്ക്കറ്റ് ചപ്പാത്തി ഇതില്‍ കൂടുതല്‍ കാലം ഉപയോഗിയ്ക്കാനാകും. കാരണം ഇതില്‍ കേടാകാതിരിയ്ക്കുവാനുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നത് തന്നെ.

റെഡി കുക്ക് അല്ലെങ്കില്‍ ഹാഫ് കുക്ക് ചപ്പാത്തിയില്‍ ഇത് കേടാകാതിരിയ്ക്കാന്‍ സോര്‍ബിക് ആസിഡ്, സോഡിയം ബെന്‍സോണേറ്റ്, കാല്‍സ്യം പ്രൊപ്പണേറ്റ്, ബെന്‍സോയിക് ആസിഡ്, സോഡിയം പ്രൊപ്പണേറ്റ്, ബേക്കിംഗ്, സോഡ, വനസ്പതി പോലെയുളള ഹൈഡ്രോജെനേറ്റഡ് ഫാറ്റുകള്‍ എന്നിവ ഇത്തരം റെഡി ടു കുക്ക്, റെഡി ടു ഈററ് ചപ്പാത്തിയില്‍ ചേര്‍ത്തിട്ടുണ്ട്.

ഇത് അനുവദനീയമെങ്കിലും എല്ലാവര്‍ക്കും ആരോഗ്യപരമായി നല്ലതല്ല, മാത്രമല്ല, അനുവദനീയമായ അളവിനേക്കാള്‍ കൂടുതലെങ്കിലും കുറവെങ്കിലും ദോഷവുമാണ്. ഇതു പോലെ പായ്ക്കറ്റ് ചപ്പാത്തി നല്ല മൃുദുവും പാകം ചെയ്യുമ്പോള്‍ പൊങ്ങി വരുന്നതുമാണ്. ബേക്കിംഗ് സോഡ, ഹൈഡ്രോജെനേറ്റഡ് ഫാറ്റുകള്‍ എന്നിവയാണ് ഇതിന് കാരണമായിരിയ്ക്കുന്നത്.

Advertisment