രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഹൈപ്പർ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡിന്റെ അമിതമായ അളവ് സന്ധിവാതത്തിന് കാരണമാവും. ഇതിന് പുറമേ വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നതിനും കാരണമാവും. യൂറിക് ആസിഡ് വളരെക്കാലം അടിഞ്ഞുകൂടുകയും ഖരരൂപത്തിലോ പരലുകളുടെ രൂപത്തിലോ ആകുന്നതാണ് കാരണം.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ വെറ്റില വളരെ ഫലപ്രദമാണ്. ഗവേഷണ പ്രകാരം, ചില എലികൾക്ക് വെറ്റിലയുടെ സത്ത് നൽകിയപ്പോൾ യൂറിക് ആസിഡിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. വെറ്റിലയിൽ ആന്റിഇൻഫ്ളമേറ്ററി സംയുക്തങ്ങൾ കാണപ്പെടുന്നു. യൂറിക് ആസിഡ് കൂടുതലുള്ളവർ ദിവസവും വെറ്റില ചവയ്ക്കുന്നത് നല്ലതാണ്.
എന്നാൽ ഇതിനൊപ്പം പുകയില ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മറക്കരുത്. വെറ്റിലയിൽ ധാരാളം ആന്റിമൈക്രോബയൽ ഏജന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വായിൽ വസിക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി ചെറുക്കുന്നു.
ഭക്ഷണത്തിന് ശേഷം ചെറിയ അളവിൽ വെറ്റില ചവയ്ക്കുന്നത് വായ് നാറ്റം അകറ്റാനും, പല്ലുവേദന, മോണ വേദന, വീക്കം, വായിലെ അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാൻ വെറ്റിലയ്ക്ക് കഴിവുണ്ടെന്ന് നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.