കാലാവസ്ഥയിലെ അസ്ഥിരാവസ്ഥ നമ്മുടെ ആരോഗ്യത്തെയും നന്നായി ബാധിക്കും. ചുമ, ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയെല്ലാം വിട്ടുപോകാതെ കൂടെക്കൂടിയിരിക്കുകയാണ് പലർക്കും. ദിവസവും ഡോക്ടറുടെ അടുത്തേക്ക് നടക്കാൻ മടിച്ച് ഉള്ള പ്രശ്നങ്ങളുമായി ബുദ്ധിമുട്ടിയാണ് പലരും മുന്നോട്ടുപോകുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന മറുമരുന്നുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
എല്ലാ വീടുകളിലും കാണുന്ന ആയുർവേദ ഔഷധമാണ് തുളസി. ആന്റി ഓക്സിഡന്റ്സ്, സിങ്ക്, വൈറ്റമിൻ സി എന്നിവ ധാരാളമായി തുളസിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കും. തുളസിക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, അണുബാധക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.
തൊണ്ടവേദനയും ചുമയും ശമിക്കാൻ ഇരട്ടിമധുരത്തിന്റെ വേരുകൾ ചവച്ചാൽ മതി. ന്യുമോണിയ, ബ്രോ​ൈങ്കറ്റിസ്, ആസ്ത്മ എന്നിവ പരിഹരിക്കാനും ഇരട്ടി മധുര വേരുകൾ സഹായിക്കും. ശ്വസകോശത്തിന്റെ ശേഷി വർധിപ്പിക്കുകയും അണുബാധക്കെതിരായ പ്രതിരോധം ശക്തമാക്കുകയും ചെയ്യും.
ചുമയും ജലദോഷവും ചികിത്സിക്കാൻ ഏറ്റവും നല്ലത് പിപ്പലിയാണ്. ശ്വസന വ്യവസ്ഥക്ക് മുഴുവനായും ഗുണകരമാണ് പിപ്പലി. അണുബാധയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. പിപ്പലി പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നതും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശ്വസന വയവസ്ഥയിലെ അണുബാധയെ പ്രതിരോധിക്കും.