New Update
ആരോഗ്യസമ്പന്നമാണ് മത്തൻകുരു. കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ഫാറ്റ്, നാരുകൾ, മാംഗനീസ്,​ കോപ്പർ, ഫോസ്‌ഫറസ്, സിങ്ക്, ഇരുമ്പ് എന്നിവയാണ് ഇതിലുള്ള പോഷകസമ്പത്ത്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. വിറ്റാമിൻ ബി 2,​ ഫോളേറ്ര്,​ പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ ഫ്രീറാഡിക്കലുകൾക്കെതിരെ പൊരുതി അർബുദത്തെ പ്രതിരോധിക്കും.
Advertisment
ഇതിലുള്ള മഗ്നീഷ്യവും സിങ്കും ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായകമാണ് മത്തൻകുരു. പ്രമേഹരോഗികൾ മത്തൻകുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗം നിയന്ത്രിക്കും. ഫൈബറുകൾ ധാരാളമുള്ളതിനാൽ ദഹനപ്രക്രിയ ആരോഗ്യകരമാക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അത്ഭുതകരമായ ശേഷിയുണ്ട്.