ഭക്ഷണത്തെ ഒഴിവാക്കി പകരം ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും; കാരണം അറിയാം...

New Update

ഴങ്ങള്‍ കഴിക്കാന്‍ മടിയാണെങ്കിലും പലര്‍ക്കും അതുപയോഗിച്ചുള്ള ജ്യൂസ് കുടിക്കാന്‍ താത്പര്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കാന്‍ ഇത് നല്ലതുമാണ്. എന്നാല്‍ ഭക്ഷണത്തെ അപ്പാടെ ഒഴിവാക്കി പകരം ജ്യൂസ് കുടിക്കാം എന്ന തീരുമാനം ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാരണം പതിവായി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് ബാധിക്കും.

Advertisment

publive-image

ഭക്ഷണത്തിന് പകരം ജ്യൂസ് കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരും. അതുമാത്രമല്ല ഊര്‍ജ്ജം വേഗത്തില്‍ കത്തിതീരുകയും പെട്ടെന്ന് വീണ്ടും വിശപ്പ് തോന്നാന്‍ തുടങ്ങുകയും ചെയ്യും. ആവശ്യത്തിന് പ്രോട്ടീനോ കൊഴുപ്പോ അടങ്ങിയിട്ടില്ലാത്തതിനാല്‍ ജ്യൂസ് പോഷകസന്തുലിതവുമല്ല. അതുകൊണ്ട് ജ്യൂസ് മാത്രം കുടിക്കുന്ന ഡയറ്റ് ശീലമാക്കുന്നവര്‍ക്ക് അത് നിര്‍ത്തിക്കഴിയുമ്പോള്‍ മസില്‍ ലോസ്, മെറ്റബോളിസം തകരാറിലാകുക, അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടാം.

ശരീരഭാരം കുറയ്ക്കുന്നതിന് ജ്യൂസ് കുടിക്കുന്നത് നല്ല റിസള്‍ട്ട് നല്‍കുമെങ്കിലും ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരണം. വിറ്റാമിനുകളും മിനറലുകള്‍ ശരിയായ അളവില്‍ ലഭിക്കാന്‍ പല നിറത്തുലുള്ള പഴങ്ങളുപയോഗിച്ച് ജ്യൂസ് തയ്യാറാക്കുക. ജ്യൂസ് അടിച്ചതിനുശേഷം ചാറ് മാത്രം പിഴിഞ്ഞെടുത്ത് കുടിക്കുന്നതിനേക്കാല്‍ നാരുകളടങ്ങിയ പള്‍പ്പ് കൂടി ചേര്‍ത്ത് കുടിക്കുന്നതാണ് നല്ലത്. ഇത് കുറച്ചുകൂടി നേരം വിശപ്പിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. പാക്ക്ഡ് ജ്യൂസുകളേക്കാള്‍ ഫ്രഷ് ജ്യൂസ് തെരഞ്ഞെടുക്കുക. ബദാം പാല്‍, യോഗര്‍ട്ട്, ഫ്‌ളാക്‌സീഡ്‌സ് എന്നിവ ചേര്‍ത്ത് ജ്യൂസില്‍ കൂടുതല്‍ പ്രോട്ടീന്‍ ചേര്‍ക്കാം. ഫ്രൂട്ട്‌സിനൊപ്പം പച്ചക്കറികളും ഉള്‍പ്പെടുത്താം.

Advertisment