തണ്ണിമത്തൻ നിറങ്ങൾ കൊണ്ട് വ്യത്യസ്ത പുലർത്തുന്നു. സാധാരണ തണ്ണിമത്തനു പുറമേ കിരണും, സുലഭമാണങ്കിലും പുറംതോടിന് മാത്രം മഞ്ഞ നിറമുള്ളതും തോടിനും കാമ്പിനും മഞ്ഞ നിറമുള്ളതും വിപണിയിലുണ്ട്. ഉള്ളിൽ മഞ്ഞ നിറമുള്ള തണ്ണിമത്തനും സുലഭമായ മാർക്കറ്റിലുണ്ടങ്കിലും വില അല്പം കൂടുതലാണ്.കരിക്കാണങ്കിൽ നാടനാണ് ഏറെ പ്രിയം. ഗൗളി ഗാത്രത്തിനും ആവശ്യക്കാർ ഏറെയുണ്ട്. ഇതിനെല്ലാം പുറമേയാണ് മുസംബി, ഓറഞ്ച്, ആപ്പിൾ, മാതളം തുടങ്ങി ഒട്ടേറെ പഴങ്ങൾ വേറെയും. യാത്രയിൽ വിശപ്പും ദാഹവും അകറ്റാൻ ഇതിനേക്കാൾ നല്ലത് മറ്റൊന്നില്ല.
അറിയാം ഗുണങ്ങൾ
തണ്ണിമത്തന്റെ തൊണ്ടോടു ചേർന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഹൈ ബിപിയുള്ളവർ തണ്ണിമത്തൻ കഴിച്ചാൽ ബിപി നിയന്ത്രിച്ച് നിറുത്താൻ സഹായിക്കും. തണ്ണിമത്തന്റെ ഈ തൊണ്ടോടു ചേർന്നുള്ള ഭാഗത്തിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി6, വൈറ്റമിൻ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഫൈബർ ധാരാളം അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. ഹൃദയം, തലച്ചോർ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.
ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ കരിക്കിൻവെള്ളം പല രോഗങ്ങളും വേഗത്തിൽ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നഒന്നാണ്. തൊലിയുടെ തിളക്കം വർദ്ധിപ്പിക്കാൻ, ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം, ഗർഭിണികൾക്ക് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ, തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിപ്പിച്ച് അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കും മോണസംബന്ധമായ അസുഖങ്ങൾ മുതൽ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങൾ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ വരെ കരിക്കിൻ വെള്ളം സഹായിക്കും.