ലോകത്തെ പ്രത്യുത്പാദന ശേഷിയുള്ള ദമ്പതികളിൽ 15 ശതമാനം പേരെയും ബാധിക്കുന്ന പ്രശ്‌നമാണ് വന്ധ്യത. ഇതിന് പലകാരണങ്ങളുണ്ടെങ്കിലും ജീവിതചര്യയിലെ ചില മാറ്റങ്ങൾ സ്ത്രീകളിലും പുരുഷൻമാരിലും പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം. നാം പിന്തുടരുന്ന ചില ശീലങ്ങൾ ഒഴിവാക്കുന്നത് വഴി വന്ധ്യത ഒരു പരിധി വരെ പരിഹരിക്കാം. പുകവലി സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രത്യുത്പാഗന ശേഷിയെ ബാധിക്കാം. സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയാകാനും പുരുഷൻമാരിൽ ബീജത്തിന്റെ ഗുണനിലവാരംകുറയ്ക്കാനും ഇത് കാരണമാകാം,​ അതിനാൽ പുകവലി ഉപേക്ഷിക്കുകയാണ് മികച്ച തീരുമാനം.
/sathyam/media/post_attachments/q8gOzryh4O8gqPY0zOMN.jpg)
ഉറക്കക്കുറവാണ് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന മറ്റൊരു ഘടകം ഗർഭധാരണത്തിന് വേണ്ട ഹോർമോണുകൾ ഉത്പദിപ്പിക്കുന്ന ശരീരത്തിന്റെ സർക്കാഡിയൻ താളമാണ് ഉറക്കരീതികളെ സാധാരണയായി സ്വാധീനിക്കുന്നത്. നൈറ്റ് ഷിഫ്ടിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വൈകി ഉറങ്ങുന്നവർക്കും വന്ധ്യതയും ഗർഭം അലസിപ്പോകാനും സാദ്ധ്യത കൂടുതലാണ്. ഗർഭധാരണത്തിന് അത്യന്താപേക്ഷിതമായ പ്രോജസ്റ്ററോൺ, ഈസ്ട്രജൻ, ലെപ്ടൻ, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ എന്നിവയുടെ അളവ് മെച്ചപ്പെടുത്താൻ നല്ല ഉറക്കം വേണം. എന്നും രാത്രി 78മണിക്കൂർ ഉറങ്ങുന്നതാണ് ഉചിതം
അമിതമായി കഫീൻ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതും പുരുഷന്റെ ബീജം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവിനെ ബാധിക്കും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകൾക്ക് കൂടുതൽ അപകടകരമാകും. . അമിതമായ കഫീൻ ഉപഭോഗം ഗർഭധാരണം വൈകാനും കാരണമായേക്കാം. അതിനാൽ ഓരോ ദിവസവും ഉപയോഗിക്കുന്ന കഫീന്റെ അളവ് 250 മില്ലീഗ്രാമിൽ കൂടരുത്.
ഗർഭിണിയാണെന്ന് അറിയുന്നതിനും മുമ്പുതന്നെ അറിയാതെ പോലും മദ്യപിച്ചാൽ അത് ഗർഭസ്ഥശിശുവിന് ദോഷമാണ്. അതേസമയം ആർത്തവചക്രത്തിന്റെ മധ്യത്തിലും രണ്ടാം പകുതിയിലും മിതമായ അളവിൽ പോലും മദ്യപിക്കുന്നത് ഗർഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കും . അതുപോലെതന്നെ അണ്ഡോത്പാദന ഘട്ടത്തിൽ മദ്യപിക്കുന്നത് ഗർഭധാരണത്തിന് ആവശ്യമായ കൃത്യമായ ഹോർമോൺ ക്രമത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കണമെങ്കിൽ മദ്യപാനം കുറയ്ക്കുന്നതാണ് നല്ലത്
പലപ്പോഴും ജോലിത്തിരക്ക് മൂലമുള്ള കാരണങ്ങളാൽ പലപ്പോഴും പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ചിലപ്പോൾ ഉച്ചഭക്ഷണം വേണ്ടെന്നുവയ്ക്കും. എന്നാൽ ഇത്തരം ശീലങ്ങൾ ആരോഗ്യത്തിനും ഫെർട്ടിലിറ്റിക്കും ദോഷമാണ്. പോഷകാഹാരക്കുറവ് സ്ത്രീയുടെ അണ്ഡോത്പാദന ശേഷിയെ ബാധിക്കും. കൂടാതെ സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കാനും ഗർഭധാരണത്തെ കൂടുതൽ ബുദ്ധിമുട്ടേറിയതാക്കാനും കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us