കാണാനുള്ള ഭംഗിക്കപ്പുറം കാപ്‌സിക്കത്തിന് മറ്റുപല ഗുണങ്ങളുമുണ്ട്; കാപ്‌സിക്കത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം..

New Update

ച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളില്‍ കാണുന്ന കാപ്‌സിക്കം വിഭവങ്ങള്‍ക്ക് ഒരു കളര്‍ഫുള്‍ ലുക്ക് തന്നെ സമ്മാനിക്കും. എന്നാല്‍ കാണാനുള്ള ഭംഗിക്കപ്പുറം കാപ്‌സിക്കത്തിന് മറ്റുപല ഗുണങ്ങളുമുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. ധാരാളം ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള കാപ്‌സിക്കത്തിന് ധാരാളം ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കാന്‍ കഴിയും.

Advertisment

publive-image

ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ രണ്ട് കരോട്ടിനോയിഡുകള്‍ കാപ്‌സിക്കത്തില്‍ താരതമ്യേന ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ മാക്യുലാര്‍ ഡീജനറേഷന്‍ സാധ്യത കുറയ്ക്കുന്നു.

ആന്റിഓക്‌സിഡന്റിന്റെ സമ്പന്നമായ ഉറവിടമാണ് കാപ്‌സിക്കം. ഫ്‌ളേവനോയിഡുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളമുണ്ട്. യുവിഎ, യുവിബി പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് ഇത്.

വിറ്റാമിന്‍ എ, സി എന്നിവയടക്കം ശരിരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എയും സിയും രോഗസാധ്യത കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ധാരാളം ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ അപിജെനിന്‍, ലുപിയോള്‍, ലുട്ടിയോലിന്‍, ക്യാപ്‌സിയേറ്റ്, കരോട്ടിനോയിഡുകളായ ബീറ്റാ കരോട്ടിന്‍, ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിന്‍, ലൈക്കോപീന്‍ തുടങ്ങിയ കാന്‍സറിനെ ചെറുക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളുള്ള ഒരു സുപ്പര്‍ഫുഡാണ് കാപ്‌സിക്കം.

Advertisment