കാത്സ്യത്തിന്റെ കുറവ് ഇല്ലാതാക്കാന്‍ ഏതൊക്കെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഹൃദയത്തിന്റെയും ശരീരത്തിന്റെയും പേശികള്‍ക്കും കാത്സ്യം ആവശ്യമാണ്. കാത്സ്യം ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ അനുവദിക്കുന്നില്ല. ഇതോടൊപ്പം ശരീരത്തിന്റെ വളര്‍ച്ചയിലും ഇത് വലിയ പങ്കുവഹിക്കുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൈപ്പോഗ്ലൈസീമിയ, ഓസ്റ്റിയോപൊറോസിസ്, തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കാത്സ്യത്തിന്റെ കുറവ് ഇല്ലാതാക്കാന്‍ ഏതൊക്കെ ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാമെന്ന് നോക്കാം..

Advertisment

publive-image

കാത്സ്യം അടങ്ങിയ പാല്‍ ഇതര ഉല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം.കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്‌സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്.ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു.

കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5, ബി 6 എന്നിവയും ഇലക്കറികളില്‍ സമ്പന്നമാണ്.

ബീന്‍സും പയറുവര്‍ഗങ്ങളും വളരെ പോഷകഗുണമുള്ളവയാണ്.നാരുകള്‍, കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഇവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ദഹനം മെച്ചപ്പെടുത്തുകയും നമ്മുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് എള്ള്. ഏകദേശം 100 ഗ്രാം എള്ള് നിങ്ങള്‍ക്ക് ദിവസേന ആവശ്യമായ കാല്‍സ്യത്തിന്റെ 95 ശതമാനവും നല്‍കും.

Advertisment