വയറിലെ കൊഴുപ്പ് കുറയ്ക്കാൻ;കറുവപ്പട്ടയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കൂ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തേനും കറുവപ്പട്ടയും ഇവ രണ്ടും ചേര്‍ത്ത വെള്ളം ശരീരഭാരം കുറയ്ക്കാന്‍, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, സഹായിക്കുന്നതാണ്. ഇത് എല്ലാദിവസവും വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറെ ഉപകരാപ്രദം. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നായി പലരും തേനിനെ വിശേഷിപ്പിക്കാറുണ്ട്. തേന്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കറുവപ്പട്ട ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും. കറുവപ്പട്ടയിട്ട വെള്ളം മെറ്റബോളിസത്തെ സ്വാധീനിക്കുകയും ശരീരത്തില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തേനും കറുവപ്പട്ടയും ഒന്നിച്ചുചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ഫിറ്റ്‌നസും നല്ല ആകാരവടിവും നേടാം.

Advertisment

publive-image

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം കറുവപ്പട്ടയിട്ട് തിളപ്പിക്കുക. ചൂടാറിയതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കണം. വേണമെങ്കില്‍ കുറച്ച് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയോ വിശപ്പ് തോന്നുമ്പോഴോ വര്‍ക്കൗട്ടിന് മുമ്പോ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ ഒക്കെ ഈ വെള്ളം കുടിക്കാവുന്നതാണ്.

Advertisment