തൈരും ഉണക്കമുന്തിരിയും ചേര്‍ത്ത് ഇടനേരത്തെ ഭക്ഷണമായി കഴിക്കാന്‍ ഏറെ നല്ലതാണ്. തൈര് ഒരു പ്രോബയോട്ടിക് ആയും ഉണക്കമുന്തിരി ഒരു പ്രീബയോട്ടിക്ക് ആയും പ്രവര്‍ത്തിക്കും. ഇവ രണ്ടും ഒന്നിക്കുമ്പോള്‍ ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നിര്‍വീര്യമാക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കുടലിലെ വീക്കം കുറയ്ക്കുകയും പല്ലുകളുടെയും മോണകളുടെയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. എല്ലുകള്‍ക്കും സന്ധികള്‍ക്കും ഇങ്ഹനെ കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുമെല്ലാം തൈര് നല്ലതാണ്. മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍ ഉണക്കമുന്തിരി കഴിക്കുന്നത് ഫലമുണ്ടാക്കും.
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ഇളം ചൂടില്‍ പാല്‍ എടുക്കുക. ഇതിലേക്ക് 4-5 ഉണക്കമുന്തിരി ഇടാം. ഒരു തുള്ളി തൈര് ഇതിലേക്ക് ചേര്‍ക്കാം. നന്നായി ഇളക്കിയശേഷം 8-12 മണിക്കൂര്‍ വരെ മൂടിവയ്ക്കണം. ഉച്ചഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് വൈകിട്ട് മൂന്ന് മണിയൊക്കെ ആകുമ്പോള്‍ ഇത് കഴിക്കാം.