വായിലെ ക്യാന്‍സര്‍ അഥവാ വദനാര്‍ബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വായിലെ ഉപരിതലത്തില്‍ നേര്‍ത്ത പുറം പാളിയില്‍ കാണുന്ന ആവരണകോശങ്ങള്‍ അനിയന്ത്രിതമായി വരുന്നതും അപകടകാരിയായ വളര്‍ച്ചയും അതിന്റെ വ്യാപനവുമാണ് വായിലെ ക്യാന്‍സര്‍ അഥവാ വദനാര്‍ബുദം എന്ന് പറയുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെങ്കിലും പലപ്പോഴും ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ്  രോഗം സങ്കീര്‍ണമാകുന്നത്. ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളും പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്.

Advertisment

publive-image

പുകയിലയുടെയും അതിന്റെ ഉപോത്പന്നങ്ങളുടെയും ഉപയോഗം ആണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്. പുകയിലയോടൊപ്പം മദ്യപാനവും സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍  അര്‍ബുദസാധ്യത വര്‍ധിക്കുന്നു. ചിലരില്‍ വിറ്റാമിന്‍ A യുടെ കുറവും ഹ്യൂമന്‍ പാപില്ലോമ വൈറസിന്റെ ചില വകഭേദങ്ങളും വദനാര്‍ബുദതിന്റെ അപകടഘടകങ്ങളായി കണക്കാക്കുന്നു. കൂര്‍ത്ത പല്ലുകളില്‍ നിന്നോ പൊട്ടിയ പല്ലു സെറ്റുകളില്‍ നിന്നോ ഉണ്ടാവുന്ന ഉണങ്ങാത്ത മുറിവുകളും ചിലരില്‍ ക്യാന്‍സറിലേയക്ക് നയിക്കാം.  കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യതയെ തള്ളികളയാനും കഴിയില്ല എന്നും വിദഗ്ധര്‍ പറയുന്നു.

ലക്ഷണങ്ങള്‍...

ഉണങ്ങാത്ത വ്രണത്തോട് കൂടിയ വളര്‍ച്ചയോ തടിപ്പോ ആണ് വായിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. വായിലെ എരിച്ചല്‍ ആണ് മറ്റൊരു ലക്ഷണം.  ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക തുടങ്ങിയവയും ലക്ഷണങ്ങളാകാം.

ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്ന ഭാഗത്ത് മുഖം നീര് വെക്കുക, താടി എല്ലിലോ കഴുത്തിലോ മുഴകള്‍ അഥവാ കഴലവീക്കം പപ്പെട്ടു വരിക തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. വേദന ഇല്ലാതെ വരുന്ന ഇത്തരം വ്രണങ്ങള്‍ അവഗണിക്കരുത് എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisment