ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീൻ. ടിഷ്യൂകൾ നിർമ്മിക്കുന്നതിലും ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ.
ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് പ്രധാനമാണെങ്കിലും പ്രോട്ടീന്റെ ഉറവിടങ്ങൾ ആരോഗ്യകരവും പോഷകപ്രദവുമാണെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. പ്രോട്ടീന്റെ കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എല്ലാ ഭക്ഷണക്രമത്തിലും പ്രോട്ടീൻ ഒരു പ്രധാന ഭാഗമാണ്.
ഒന്ന്...
ചിക്കൻ, മത്സ്യം, പയർവർഗ്ഗങ്ങൾ തുടങ്ങിയവയിൽ ആരോഗ്യകരമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അവയിൽ പൂരിത കൊഴുപ്പ് കുറവാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങൾ നൽകുന്നു.
രണ്ട്...
മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുപോലെ വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, കോളിൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. സ്‌ക്രാംബിൾഡ്, ഓംലെറ്റ് എന്നിങ്ങനെ വിവിധ രീതികളിൽ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം.
മൂന്ന്...
ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
നാല്...
പനീർ, യോർ​ഗാർട്ട് എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. പനീറിലും യോ​ഗാർട്ടിലും വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. പനീറിൽ കലോറി കുറവും പ്രോട്ടീൻ വളരെക്കൂടുതലുമാണ്. നാല് ഔൺസ് പനീറിൽ 14 ഗ്രാം പ്രോട്ടീൻ ലഭ്യമാണ്. ആറ് ഔൺസ് യോ​ഗാർട്ടിൽ അഞ്ച് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.