കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായകമാകുന്ന ഭക്ഷണസാധനങ്ങൾ പരിചയപ്പെടാം...

New Update

പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ജീവിതരീതികളില്‍ നിയന്ത്രണം വേണ്ടവ തന്നെയാണ്. പ്രധാനമായും ഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങളൊഴിവാക്കുകയും ചിലത് കഴിക്കുകയുമെല്ലാം ചെയ്യേണ്ടി വരാം.

Advertisment

publive-image

ഇഞ്ചി...

എല്ലാ വീടുകളിലും പതിവായി അടുക്കളയില്‍ കാണുന്നൊരു ചേരുവയാണ് ഇഞ്ചി. കറികള്‍ക്ക് ഗന്ധവും രുചിയും പകരുന്നൊരു ചേരുവയെന്നതില്‍ കവിഞ്ഞ് പല ഔഷധഗുണങ്ങളും ഇഞ്ചിക്കുണ്ട്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ബയോ-ആക്ടീവ് കോമ്പൗണ്ടുകളാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നത്.

ഉലുവ...

ഔഷധഗുണമുള്ള, വീടുകളില്‍ നിത്യവും ഉപയോഗിക്കുന്ന മറ്റൊരു ചേരുവയാണ് ഉലുവ. വൈറ്റമിൻ-സിയാലും ഫൈബറിനാലും സമ്പന്നമായ ഉലുവയും കൊളസ്ട്രോള്‍ കുറയ്ക്കാൻ നല്ലതാണ്. ഉലുവ രാത്രിയില്‍ കുതിര്‍ത്തുവച്ച വെള്ളം രാവിലെ പതിവായി കുടിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള ശീലത്തിലൂടെയാണ് കൊളസ്ട്രോളിനും ഉലുവ സഹായകമാവുക.

നെല്ലിക്ക...

വിവിധ വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍. ഫോസ്ഫറസ് എന്നിങ്ങനെ പല ഘടകങ്ങളാലും സമ്പന്നമാണ് നെല്ലിക്ക. ഇത് പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാണ്. നെല്ലിക്ക ജ്യൂസടിച്ച് പതിവായി കഴിക്കുന്നതും നല്ലതാണ്. ദഹനസംബന്ധമായ  പ്രശ്നങ്ങളകറ്റുന്നതിനും നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ മതി.

ഒലിവ് ഓയില്‍...

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഓയിലാണ് ഒലിവ് ഓയില്‍. ഇതും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. സലാഡുകളില്‍ ചേര്‍ത്തും മറ്റും അല്‍പം ഒലിവ് ഓയില്‍ പതിവായി കഴിച്ചാല്‍ മതിയാകും.

Advertisment