മൾബറി ഇലയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഇന്ന് ഒട്ടുമിക്കപ്പേരും ഡയബറ്റീസ്, കൊളസ്ട്രോൾ, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ്. മാറിയ ജീവിതരീതികളിൽ ജീവിതശൈലീ രോഗങ്ങളും സാധാരണമായി. മിക്കവരും ഇത്തരം രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരോ ഇൻസുലിൻ എടുക്കുന്നവരോ ആയിരിക്കും. ഇതിനോടൊപ്പം കൃത്യമായ വ്യായാമവും ഏറെ പ്രധാനമാണ്. അതേസമയം മിക്കയിടങ്ങളിലും കാണുന്ന മൾബറി ചെടിയുടെ ഇല ദിവസേന കഴിക്കുന്നത് രോഗം ഭേദമാകാൻ സഹായിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

Advertisment

publive-image

മൾബറി ചെടിയ്ക്ക് ഡയബറ്റീസ്, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ തടയാനാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു ചെടി നട്ടാൽ 60 വർഷംവരെ ഇതിൽ നിന്ന് ഇല ലഭ്യമാകും എന്നതാണ് മൾബറിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ ചെടിയ്ക്ക് ക്യാൻസറിന്റെ സാദ്ധ്യതവരെ പ്രതിരോധിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. മൾബറിയുടെ ഇലയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള പച്ചക്കറിയായ ചതുരപയറിന്റെ അതേ അളവിൽ മൾബറിയിലും അടങ്ങിയിട്ടുണ്ട്.

ഫാറ്റി ലിവറിനും മൾബറി ഇലകൊണ്ടുള്ള വിഭവങ്ങൾ ഏറെ ഗുണപ്രധാനമാണ്. മുടിയ്ക്ക് ഉള്ള് ഉണ്ടാകാൻ സഹായിക്കുന്നു. അകാലനര ഒഴിവാക്കുന്നു, മുട്ടുവേദന, കാലുവേദന തുടങ്ങിയവ കുറയ്ക്കുന്നു. വൈറ്റമിൻ എ, സി, ഇ, കെ തുടങ്ങിയ വൈറ്റമിനുകളും മൾബറിയിൽ അടങ്ങിയിട്ടുണ്ട്.

മൾബറി ഇലതോരൻ പാകം ചെയ്യേണ്ട വിധം

മൾബറി ചെടിയുടെ തളിരില, തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, കാന്താരി മുളക്, ചെറിയ ഉള്ളി, കടുക്, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യം ചീനച്ചട്ടി അടുപ്പത്തുവച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ മൾബറി ഇല ഇതിലേയ്ക്ക് ഇട്ട് ചെറുതീയിൽ വേകാൻ വയ്ക്കണം. അടുത്തതായി തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, കാന്താരി മുളക്, ചെറിയ ഉള്ളി എന്നിവ മിക്‌സിയിൽ അടിച്ച് ഇലയോടൊപ്പം ചേർക്കണം. ഇവ നന്നായി യോജിപ്പിച്ചാൽ മൾബറി ഇലതോരൻ റെഡി.