പണ്ടുകാലത്ത് വൈദ്യുതി ഇല്ലാത്തപ്പോൾ ഉപയോഗിച്ചിരുന്നതാണെങ്കിൽ ഇന്ന് വീടുകളിൽ സുഗന്ധം പരത്താൻ വേണ്ടിയാണ് മെഴുകുതിരി ഉപയോഗിക്കുന്നത്. ചുറ്റുമുള്ള നെഗറ്റീവ് ഊർജത്തെ അകറ്റാനായി ചെയ്യുന്ന ഈ അരോമാതെറാപ്പി നിങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇത്തരം മെഴുകുതിരികളിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. സുഗന്ധമുള്ള മെഴുകുതിരി കത്തിക്കുമ്പോൾ അതിലെ വിഷാംശം മുറിക്കുള്ളിൽ തങ്ങി നിൽക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഇവ നേരിട്ട് ശ്വാസകോശത്തിലേയ്ക്ക് എത്തുകയും തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
1. അലർജി
2. തലവേദന
3. ശ്വസന പ്രശ്നങ്ങൾ
4. ആസ്മ
5. കാൻസർ
ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാം
ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിഞ്ഞിട്ടും വീടുകളിൽ മെഴുകുതിരി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധി വരെ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും. നന്നായി വായുസഞ്ചാരമുള്ള മുറിയിൽ ഇവ സൂക്ഷിക്കുക. കൂടാതെ സ്നേക്ക് പ്ലാൻഡ് പോലുള്ള ഇൻഡോർ സസ്യങ്ങൾ ഉള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതും ഒരു പരിധി വരെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.