എന്താണ് ആൻജിയോപ്ലാസ്റ്റി? കൂടുതലറിയാം....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഹൃദയപേശികളിലേക്ക് രക്തം നൽകുന്ന രക്തക്കുഴലുകൾ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികൾ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാർ പലപ്പോഴും ആൻജിയോപ്ലാസ്റ്റിയാണ് നിർദ്ദേശിക്കാറുള്ളത്.ആൻജിയോപ്ലാസ്റ്റി, ബലൂൺ ആൻജിയോപ്ലാസ്റ്റി എന്നും പെർക്യുട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റി (പിടിഎ) എന്നും അറിയപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം സ്റ്റെന്റുകൾ ഇടുന്നു. സിരകളിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകാനാണ് സ്റ്റെന്റ് ഇടുന്നത്.

Advertisment

publive-image

ഹൃദയാഘാതത്തിന് ശേഷം ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരിക്കണം. ബലൂൺ ആൻജിയോപ്ലാസ്റ്റി സമയത്ത് കൈയ്യിലോ തുടയിലോ ഒരു ചെറിയ മുറിവുണ്ടാക്കി കത്തീറ്റർ എന്ന നേർത്ത ട്യൂബ് ബ്ലോക്കായ ധമനിയിൽ ചേർക്കുന്നു. എക്സ്-റേ അല്ലെങ്കിൽ വീഡിയോകളുടെ സഹായത്തോടെ വെസൽസിലൂടെ പോകുന്ന ട്യൂബുകളെ ഡോക്ടർമാർ നിരീക്ഷിക്കുന്നു.

ധമനിയിൽ എത്തിയ ശേഷമാണ് കത്തീറ്റർ വികസിക്കുന്നതും അതോടെ ധമനിയുടെ വീതി വർദ്ധിക്കുകയും ചെയ്യുന്നു.  ഒരു മണിക്കൂറിനുള്ളിൽ രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ മരണ സാധ്യത കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് കഴിക്കുന്നത് തുടരുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കേണ്ടതാണ്. ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രധാനമാണ്. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് പതിവ് വ്യായാമം ശീലമാക്കുക.

Advertisment