New Update
മത്സ്യം കഴിക്കുന്നവരിൽ ഏറെയും കടൽമത്സ്യങ്ങളാണ് കഴിക്കുന്നത്. സുലഭമായി കിട്ടാനില്ലാത്തതാണ് പലരെയും പുഴമീൻ രുചിയിൽ നിന്ന് അകറ്റുന്നത്. രുചി മാത്രമല്ല, കേട്ടോളൂ പുഴമത്സ്യത്തിന്റെ ആരോഗ്യമേന്മകൾ.അവ കഴിക്കുന്ന ഔഷധ ഗുണമേറിയ പായലുകളും ചെറുസസ്യങ്ങളുമാണ് പുഴമത്സ്യങ്ങളുടെ ഔഷധമൂല്യം വർദ്ധിപ്പിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവയ്‌ക്ക് അത്ഭുതകരമായ കഴിവുണ്ട്.
Advertisment
/sathyam/media/post_attachments/SSPcAsgt6sA3IycPw3Vp.jpg)
ഒമേഗ 3 ഫാറ്റി ആസിഡിന്റെ വൻശേഖരത്തിലൂടെ ഇവർ നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നതിനൊപ്പം ഓർമ്മയും മെച്ചപ്പെടുത്തുന്നു.ചർമ്മരോഗങ്ങൾ അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിലുണ്ടാകുന്ന അലർജിയെ പ്രതിരോധിക്കുകയും ചെയ്യും.ആസ്തമ ഉൾപ്പടെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്. വാർദ്ധക്യത്തിൽ ആരോഗ്യം നിലനിറുത്താനും പുഴ മത്സ്യം സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us