ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് നേന്ത്രപ്പഴം. ഊര്‍ജം ലഭിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. അതുപോലെ തന്നെ, ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഓട്‌സ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഒരു കപ്പ് വൈറ്റ് ഓട്സ്
രണ്ട് വാഴപ്പഴം
ഒന്നര കപ്പ് പാല്‍
മൂന്ന് ടീസ്പൂണ്‍ തേന്‍
രണ്ട് ടീസ്പൂണ്‍ പീനെട്ട് ബട്ടര്‍
തയ്യാറാക്കുന്ന വിധം...
മിക്സിയുടെ ജാറിൽ വാഴപ്പഴം, ഓട്സ്, പീനെട്ട് ബട്ടര്‍, തേന്‍, പാല്‍ എന്നിവയിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കില്‍ ഐസ് കൂടിയിട്ടതിന് ശേഷം ഗ്ലാസിലേയ്ക്ക് മാറ്റാം. വളരെ ഹെൽത്തിയായൊരു സ്മൂത്തിയാണിത്.