ഓര്‍മ്മശക്തി മെച്ചപ്പെടുത്താനായി ആയുര്‍വേദത്തില്‍ ചില വഴികളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ..
സമ്മര്‍ദ്ദം നിയന്ത്രിക്കാനും മനസ്സിനെ പുനരുജ്ജീവിപ്പിക്കാനും മാനസിക ക്ഷീണം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ആയുര്‍വേദ പ്രതിവിധിയാണ് ബ്രഹ്‌മി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജന പ്രദമാണിത്.
ഔഷധസസ്യങ്ങളുടെ രാജാവ് എന്നാണ് അശ്വഗന്ധ അറിയപ്പെടുന്നത്. ഇത് ശക്തിയും ചൈതന്യവും മാത്രമല്ല, നിങ്ങളുടെ ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. അശ്വഗന്ധ പതിവായി കഴിച്ചാല്‍ അത് നിങ്ങളുടെ ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാന്‍ കെല്‍പുള്ള ഒരു പുഷ്പമാണ് ശംഖ്പുഷ്പം. അത് മനസ്സിനെ ശാന്തമാക്കുകയും നിങ്ങളുടെ വൈജ്ഞാനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മിതമായ അളവില്‍ ശംഖ്പുഷ്പം കഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
മസ്തിഷ്‌ക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ബദാം. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണിത്. ഇത് നിങ്ങളുടെ മാനസിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ബദാം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്.