ഉറക്കക്കുറവ് നിങ്ങളില്‍ ഏകാഗ്രതക്കുറവ്, ക്ഷോഭം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിച്ചേക്കാം. ക്ഷീണത്തെ ചെറുക്കുന്നതിനായി നിങ്ങള്‍ ഊര്‍ജ്ജം ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താനും ക്ഷീണം നേരിടാനും സഹായിക്കും. അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ..
/sathyam/media/post_attachments/bwHNV9LbSXwUSejxuNpz.jpg)
ധാന്യങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദീര്‍ഘനേരത്തേക്ക് ഊര്‍ജ്ജം നല്‍കുന്നു. ഓട്സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ബാര്‍ലി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഊര്‍ജ്ജം നല്‍കുന്ന മികച്ച ഭക്ഷണങ്ങളാണ്.
നട്സിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കും. ബദാം, ബ്രസീല്‍ നട്സ്, കശുവണ്ടി, ഹേസല്‍നട്ട്, വാല്‍നട്ട്, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം ഊര്‍ജ്ജത്തിനായി നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
പാല്‍, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാല്‍സ്യം, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ഇന്ധനം നല്‍കാനും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും സഹായിക്കും.
പ്രോട്ടീനുകളെപ്പോലെ ക്ഷീണത്തെ ചെറുക്കുന്ന വേറൊന്നില്ല. ബീന്‍സ്, ടോഫു, പനീര്‍, മുളപ്പിച്ച ഭക്ഷണം എന്നിവ ക്ഷീണത്തിനെതിരെ പോരാടുന്ന ഭക്ഷണങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മഗ്‌നീഷ്യം കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജ നില പെട്ടെന്ന് തിരികെയെത്തിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us