എന്തുകൊണ്ടാണ് ഓരോ നാല് മണിക്കൂറിലും സാനിറ്ററി പാഡുകള്‍ മാറ്റണം എന്ന് പറയുന്നതെന്ന് നോക്കാം..

New Update

ആര്‍ത്തവ സമയം സാനിറ്ററി പാഡ് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. എന്തുകൊണ്ടാണ് ഓരോ നാല് മണിക്കൂറിലും സാനിറ്ററി പാഡുകള്‍ മാറ്റണം എന്ന് പറയുന്നതെന്ന് നോക്കാം..

Advertisment

publive-image

ചിലരെങ്കിലും ജോലിത്തിരക്കിലും മറ്റെന്തെങ്കിലും അസൗകര്യം കാരണവും ഒരേ പാഡ് തന്നെ ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് മാറ്റിയില്ലെങ്കില്‍ അത് ബാക്ടിരിയ വളര്‍ച്ചക്ക് വഴി വെക്കുന്നു. അത് കൂടാതെ നിങ്ങളില്‍ അണുബാധയുണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്ക് അവരുടെ ജനനേന്ദ്രിയത്തില്‍ നിന്ന് അമിതമായ അളവില്‍ വെളുത്ത ഡിസ്ചാര്‍ജ് ലഭിക്കുന്നു. ഇത് മൂലം സ്ത്രീകളില്‍ തളര്‍ച്ചയും ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആര്‍ത്തവ സമയത്ത് നാം കാണിക്കുന്ന ചെറിയ അശ്രദ്ധയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് കൃത്യസമയത്ത് പാഡ് മാറ്റുന്നതിന് എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം.

ആര്‍ത്തവ സമയത്ത് ഒരേ പാഡ് തന്നെ ദീര്‍ഘസമയം വെച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി തന്നെ ബാധിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ചര്‍മ്മത്തിലെ ചൊറിച്ചിലാണ്. ഒരേ പാഡ് തന്നെ ദീര്‍ഘ സമയം ഉപയോഗിക്കുന്നവരില്‍ ഇത്തരം ചൊറിച്ചില്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.

മൂത്രാശയ അണുബാധ ഉണ്ടായാല്‍ അത് നിങ്ങളുടെ വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെടുന്ന മൂത്രാശയ സംവിധാനത്തില്‍ തകരാറുണ്ടാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ അപകടകരമായി മാറുന്നതിന് മുന്‍പ് അതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

Advertisment