ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

New Update

രണ്ട ചുണ്ടുകളാണ് ചിലരെ അലട്ടുന്ന പ്രശ്നം. ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തുന്നതാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.

Advertisment

publive-image

ഒന്ന്...

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

രണ്ട്...

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

മൂന്ന്...

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

നാല്...

പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്...

വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍  മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

ആറ്...

ചരാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ നേരിട്ട് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.

ഏഴ്...

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം.

Advertisment