മാതളനാരങ്ങ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ മാതളത്തിന്റെ തെലിക്കും ഒരുപാട് ​ഗുണങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ടോ? ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും മാതളത്തിന്റെ തൊലി ഉപയോ​ഗിക്കാവുന്നതാണ്.
/sathyam/media/post_attachments/RN53eyuHKht21akbarFx.jpg)
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചോ അരച്ച് വെള്ളത്തില്‍ ചേര്‍ത്തോ കഴിച്ചാൽ ചുമയും തൊണ്ടവേദനയും പോലുള്ള പ്രശ്നങ്ങൾക്ക് വളരെപ്പെട്ടെന്ന് ആശ്വാസം കിട്ടു. ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
മാതളത്തിന്റെ തൊലി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ദിവസവും മുടിയിൽ തേക്കുന്നത് താരനും മുടി കൊഴിച്ചിലും തടയും. തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ പാലോ ചേര്‍ത്ത് ചാലിച്ച് ഫേസ് പായ്ക്കായി മുഖത്തിടുന്നതും നല്ലതാണ്. മുഖക്കുരു തടയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us