വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് കുടവയർ ഉണ്ടാകുന്നത്. സ്ത്രീകളിൽ പൊതുവെ പ്രസവ ശേഷമായിരിക്കും ഇത്തരത്തിൽ വയർ ചാടുന്നത്. പ്രസവം കഴിഞ്ഞയുടൻ പലർക്കും വ്യായാമം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. കായികാദ്ധ്വാനം ഒന്നുമില്ലാത്ത ജോലി ചെയ്യുന്നവർക്കും കുടവയർ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഇത്തരത്തിൽ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വീട്ടിൽ തയാറാക്കാവുന്ന ഒരു പാനീയം പരിചയപ്പെടാം..
/sathyam/media/post_attachments/fh8FgROejrIn9J5HAk5n.jpg)
വീട്ടിൽ അടുക്കളയിൽ വളരെ സുലഭമായി കാണുന്നതാണ് ജീരകം. പ്രതിരോധ ശേഷി വർധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനുമൊക്കെ സഹായിക്കുന്നതാണ് ജീരകം. ശരീരത്തിൻ്റെ ഉപചായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കും. വേഗത്തിൽ കൊഴുപ്പ് കത്തിച്ച് കളയാൻ സഹായിക്കുന്ന പോഷകമാണിത്. കൂടാതെ ഉയർന്ന മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും ജീരകം നല്ലതാണ്.
പല തരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഉലുവ. മുടിയ്ക്ക് ഉലുവ മികച്ചതാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ കുടവയർ കുറയ്ക്കാനും ഉലുവ നല്ലതാണ്. അമിതമായ കൊഴുപ്പിനെ വയറിൻ്റെ ഭാ​ഗത്ത് നിന്ന് കത്തിച്ച് കളയാൻ ഇത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഉലുവ ഏറെ ഫലപ്ര​ദമാണ്.
ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ ഉലുവയും അൽപ്പം ജീരകവും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ചെറു തീയിൽ വച്ച് വേണം ഇത് തിളപ്പിച്ച് എടുക്കാൻ. സത്ത് മുഴുവൻ വെള്ളത്തിലേക്ക് ഇറങ്ങിയ ശേഷം തീ അണയ്ക്കാം. 5 മിനിറ്റോളം വേണം ഇത് തിളപ്പിക്കാൻ. ചൂട് മാറിയ ശേഷം ഇത് മറ്റാെരു പാത്രത്തിലേക്ക് മാറ്റാം. ഏഴ് ദിവസത്തോളം രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us