വന്ധ്യതയെ ചെറുക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങൾ അറിയാം..

New Update

ല ഘടകങ്ങളും വ്യക്തികളെ വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇതിലൊരു ഘടകമാണ് ജീവിതരീതി. ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഭക്ഷണമടക്കമുള്ള ജീവിതരീതി മെച്ചപ്പടുത്തുന്നതിലൂടെ വന്ധ്യതയെ ചെറുക്കാൻ സാധിക്കും. എന്നാല്‍ മറ്റ് കാരണങ്ങളാല്‍ വന്ധ്യതാപ്രശ്നം നേരിടുന്നവരെ സംബന്ധിച്ച് അതിനുള്ള പരിഹാരം തന്നെ വേണ്ടിവരാം.

Advertisment

publive-image

വന്ധ്യതയെ ചെറുക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങളെ കുറിച്ച് നോക്കാം..

'കോംപ്ലക്സ് കാര്‍ബ്' എന്നൊരു വിഭാഗമുണ്ട്. ബ്രഡ്, വൈറ്റ് റൈസ്, കുക്കീസ്, കേക്ക് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാമുള്ള 'റിഫൈൻഡ് കാര്‍ബ്'ന് പകരം ഇത് കാര്യമായി ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. പയറുകള്‍, ധാന്യങ്ങള്‍, പല പച്ചക്കറികള്‍, ബീൻസ് എന്നിവയെല്ലാം 'കോംപ്ലക്സ് കാര്‍ബ്'ന് ഉദാഹരണങ്ങളാണ്.

ആന്‍റി-ഓക്സിഡന്‍റ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. ഇതും വന്ധ്യതയെ ചെറുക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി, ചീര, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, അവക്കാഡോ, ബീറ്റ്റൂട്ട്, മുള്ളങ്കി, ലെറ്റൂസ്, മധുരക്കിഴങ്ങ്, മത്തൻ എന്നിവയെല്ലാം ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായ അടങ്ങിയ വിഭവങ്ങളാണ്.

ചില ഭക്ഷണങ്ങളില്‍ 'ട്രാൻസ് ഫാറ്റ്' അല്ലെങ്കില്‍ 'അണ്‍-സാച്വറേറ്റഡ് ഫാറ്റ്' അടങ്ങിയിരിക്കും. ഇവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ബേക്ക് ചെയ്ത് പാക്കറ്റില്‍ വരുന്ന വിഭവങ്ങള്‍, പൈകള്‍, ഫ്രോസണ്‍ പിസ, ബിസ്കറ്റ്, റോള്‍സ്, ഫ്രൈസ്- ഫ്രൈഡ് ചിക്കൻ പോലുള്ള ഫ്രൈഡ് ഫുഡ്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ഭക്ഷണത്തിലൂടെ പ്രോട്ടീൻ കൂടുതലായി സ്വീകരിക്കാൻ ശ്രമിക്കണം. ചിക്കൻ, സീഫുഡ്, സാല്‍മണ്‍ മത്സ്യം, കാൻഡ് ട്യൂണ, മത്തി എന്നിവയെല്ലാം പ്രോട്ടീന്‍റെ നല്ല സ്രോതസുകളാണ്. വെജിറ്റേറിയനാണെങ്കില്‍ സോയബീൻ പ്രോഡക്ട്സ്, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, ഫോര്‍ട്ടിഫൈഡ് വെജിറ്റേറിയൻ വിഭവങ്ങള്‍ എന്നിവയും പകരം വയ്ക്കാവുന്നതാണ്.

Advertisment