പുരുഷന്മാരിൽ ഏറ്റവും പൊതുവായി കാണുന്ന അർബുദം; പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

New Update

ജീവിതശൈലിയിലെ മാറ്റങ്ങളും അമിതവണ്ണവും വർധിക്കുന്നതുമൂലം ക്യാൻസർ സാധ്യത വർധിച്ചുവരികയാണ്. മൂത്രാശയത്തിന് സമീപം കാണപ്പെടുന്ന ഒരു പുരുഷ പ്രത്യുത്പാദന അവയവമാണ് പ്രോസ്റ്റേറ്റ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമാകുന്നു. എട്ട് പുരുഷന്മാരിൽ ഒരാൾക്ക് ഈ രോ​ഗം ബാധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. പ്രായമായ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ അർബുദമാണിത്. പ്രായം കൂടുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയത്തിന്റെ ശരാശരി പ്രായം 69-70 വയസ്സാണ്.

Advertisment

publive-image

മിക്ക അർബുദങ്ങളും ജീവിതശൈലിയിലെ മാറ്റം, ഭക്ഷണ ശീലങ്ങൾ, പാരിസ്ഥിതിക വിഷവസ്തുക്കളുമായി പുകയില, വ്യാവസായിക വിഷവസ്തുക്കൾ മുതലായവ) ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ മാംസാഹാരവും പൊണ്ണത്തടിയും കുടുംബപരവും പാരമ്പര്യപരവുമായ ഘടകങ്ങൾക്ക് പുറമെ പ്രോസ്‌റ്റേറ്റ് ക്യാൻസറിന്റെ പ്രധാന ഘടകങ്ങൾ.

പ്രോസ്റ്റേറ്റ് കാൻസർ എല്ലുകളിലേക്ക് പടർന്ന് തുടങ്ങിയാൽ ആദ്യം ബാധിക്കപ്പെടുന്നത് നട്ടെല്ലിനെയാണ്. നട്ടെല്ലിലും കാലുകളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്നത് പ്രോസ്റ്റേറ്റ് കാൻസർ പുരോഗമിച്ചതിൻറെയും അടിയന്തര ചികിത്സ തേടേണ്ടതിൻറെയും ലക്ഷണമാണ്. ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു.

ലക്ഷണങ്ങൾ...

ഇടയ്ക്കിടെയുള്ള മൂത്രശങ്ക
മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും.
മൂത്രത്തിലോ ബീജത്തിലോ രക്തം കാണുക.

Advertisment