വേനലിനെ ചെറുക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഇതില്‍ പതിമുഖം, ജീരകം, ഇഞ്ചി, കറിവേപ്പില അടക്കമുള്ള ചേരുവകളും ചേര്‍ക്കാറുണ്ട്.ഇത്തരം ചേരുവകള്‍ വെള്ളത്തിന്റെ രുചി കൂട്ടാനായാണ് ഉപയോഗിക്കുന്നത് എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഈ പ്രകൃതിദത്തമായ ചേരുവകള്‍ ശരീരത്തിന് നല്‍കുന്നുണ്ട്.
ചുക്കിട്ട് തിളപ്പിച്ച വെള്ളം, അതായത് ഡ്രൈ ജിഞ്ചര്‍ ഉപയോഗിക്കുന്നത് പ്രായാധിക്യം ഉള്ളവര്‍ക്ക് ഏറെ നല്ലതാണ്. ഉണക്കിയ ഇഞ്ചി ചേര്‍ത്തുണ്ടാകുന്ന ചുക്ക് വെള്ളം ശരീരത്തിലെ കൊഴുപ്പ് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറന്തള്ളാന്‍ സഹായിക്കും.ഗ്യാസ് മൂലമുള്ള പ്രശ്നം നേരിടുന്നവര്‍ ജീരകവെള്ളം കുടിക്കുന്നതാണ് നല്ലത്. ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രാമച്ചവെള്ളം ഉപയോഗിക്കാവുന്നതാണ്. കരിങ്ങാലി വെള്ളം രക്തശുദ്ധി വരുത്തുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കരപ്പന്‍ പോലുള്ള ത്വക് രോഗങ്ങള്‍ പിടിപെടുന്ന സമയത്തും ഉപയോഗിക്കാവുന്നതാണ്.
പ്രമേഹരോഗികള്‍ പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഇത് ശരീരത്തിന് കുളിര്‍മയും നല്‍കും. തടി കുറയാനും കഫശല്യം ഒഴിവാക്കാനും മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ചൂട് കാലത്ത് മാത്രമല്ല എല്ലാ കാലാവസ്ഥകളിലും മേല്‍പ്പറഞ്ഞ ചേരുവകള്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം ശീലമാക്കാവുന്നതാണ്.