എല്ലാ സ്ത്രീകളും എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രോഗ്യകരമായ സമീകൃതാഹാരം എല്ലാവർക്കും അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരം ഒന്നിലധികം ശാരീരിക പരിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭാവിക്കായി എല്ലാ സ്ത്രീകളും എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം..

Advertisment

publive-image

ആർത്തവവും ആർത്തവചക്രവും കാരണം സ്ത്രീകൾക്ക് ശരീരത്തിൽ നിന്ന് ധാരാളം ഇരുമ്പ് നഷ്ടപ്പെടും. വളർച്ചയ്ക്കും ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും ചില ഹോർമോണുകൾ സൃഷ്ടിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും.

വൈറ്റമിൻ ബി ശരീരത്തിൽ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ ആവശ്യമാണ്. അതേസമയം ഫോളിക് ആസിഡ് ഗർഭകാലത്ത് ന്യൂറൽ ട്യൂബ് രൂപപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ തലച്ചോറും സുഷുമ്നാ നാഡിയും വികസിപ്പിക്കാൻ സഹായിക്കുന്നു.

അടുത്തകാലത്തായി ഇന്ത്യയിലെ ഭൂരിഭാ​ഗം സ്ത്രീകൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത സ്രോതസ്സ് എന്ന് പറയുന്നത് സൂര്യനാണ്. എല്ലുകൾക്കും പ്രതിരോധശേഷിക്കും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും കോശ വളർച്ചയ്ക്കും വിറ്റാമിൻ ഡി പ്രധാനമാണ്.

ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ കാൽസ്യവും സമ്പുഷ്ടമായിരിക്കണം. പ്രായം കൂടുന്തോറും അസ്ഥികളുടെ ആരോ​ഗ്യത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധ വേണം. അസ്ഥികളുടെ ആരോ​ഗ്യത്തിന് കാൽ‍സ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കണം.

Advertisment