പൊണ്ണത്തടിയിലേക്ക് നയിക്കുന്ന കാര്യങ്ങളും പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള മാർ​ഗങ്ങളും പരിശോധിക്കാം..

New Update

മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ കുറയുക, അനാരോ​ഗ്യകരമായ ഭക്ഷണങ്ങളുടെ ലഭ്യത എന്നിവ അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം അനുസരിച്ചാണ് പൊണ്ണത്തടി നിർവചിക്കുന്നത്.

Advertisment

publive-image

അമിതവണ്ണത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഉദാസീനമായ ജീവിതശൈലിയാണ്. ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് എന്നിവ ആളുകളിൽ പൊണ്ണത്തടി വർധിപ്പിക്കുന്നു. അമിതഭാരവും പൊണ്ണത്തടിയും ഹൈപ്പർടെൻഷൻ, ഹൃദ്രോഗസാധ്യത, പ്രമേഹം മുതലായ വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ്. പഴങ്ങൾ, നാരുകൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പൊണ്ണത്തടി തടയാൻ സഹായിക്കും.

പായ്ക്ക് ചെയ്തതോ സംസ്കരിച്ചതോ ആയ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം. കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഒഴിവാക്കുന്നതും അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കും.

പതിവായി വ്യായാമത്തിൽ ഏർപ്പെടുന്നത് ശരീരത്തിന് ആരോ​ഗ്യകരമായ നിരവധി ​ഗുണങ്ങൾ നൽകും. കൂടാതെ, മെറ്റബോളിസം മികച്ചതായി നിലനിർത്താൻ സഹായിക്കും. മുതിർന്ന ആളുകൾ ദിവസവും ചുരുങ്ങിയത് 60 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നത് പൊണ്ണത്തടിയെ ചെറുക്കുന്നു.

Advertisment