തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കാം..

New Update

നാം പൊതുവേ തണ്ണിമത്തന്‍ കഴിയ്ക്കുമ്പോഴും ജ്യൂസ് തയ്യാറാക്കുമ്പോഴും കുരു കളഞ്ഞാണ് തയ്യാറാക്കുക. എന്നാല്‍ ഈ കുരു കളയരുത്. കഴിയ്ക്കണം. കാരണം തണ്ണമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ ചെറുതല്ല. ഇതിനാലാണ് ഇത് ഉണക്കി നമുക്ക് വാങ്ങാന്‍ ലഭിയ്ക്കുന്നത്. നല്ല വില കൊടുത്താലാണ് തണ്ണിമത്തന്‍ കുരു വാങ്ങാന്‍ സാധിയ്ക്കുക. തണ്ണിമത്തന്‍ കുരുവില്‍ പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാന്‍ മികച്ചതാണ് തണ്ണിമത്തന്‍ കുരുവെന്നത്. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു. തണ്ണിമത്തൻ വിത്തുകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു.

പ്രമേഹ രോഗികള്‍ക്കും മിതമായി ഇത് കഴിയ്ക്കാം. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇവര്‍ ഇത് ജ്യൂസാക്കുന്നതിന് പകരം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തണ്ണിമത്തന്റെ വെളുത്ത ഭാഗവും പ്രമേഹമുളളവര്‍ക്ക് നല്ലതാണ്.

ചര്‍മാരോഗ്യത്തിനും തണ്ണിമത്തന്‍ കുരു നല്ലതാണ്. വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്സിഡേറ്റീവ് നാശത്തെ തടയുന്നതിലൂടെ ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ എ, ബി, സി എന്നീ വൈറ്റമിനുകള്‍ ചര്‍മത്തിന് നല്ലതാണ്. കൊളാജന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നു. ചര്‍മത്തിന് തിളക്കം നല്‍കാനും പാടുകളും കുത്തുകളുമെല്ലാം മങ്ങിപ്പോകാനും ഇത് സഹായിക്കുന്നു. ​

ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ വിത്തുകള്‍. തണ്ണിമത്തൻ വിത്തുകളിൽ ഗ്ലോബുലിൻ, ആൽബുമിൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, ഈ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു, അണുബാധകൾക്കെതിരെ പോരാടാനും രക്തപ്രവാഹത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്താനും അത് സഹായിക്കുന്നു.

Advertisment