ദാമ്പത്യത്തിന്റെ പ്രധാന ലക്ഷ്യം സമാധാനവും സന്തോഷവുമായിരിക്കണം എന്നത് നാം എല്ലാവരും ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ജീവിതം സമ്മർദ്ദപൂരിതമാണെങ്കിൽ, ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറ്റുന്നതിനായി പ്രവർത്തിക്കുകയും നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യുക..
സ്ത്രീകൾ ഭർത്താക്കന്മാരെ വേദനിപ്പിക്കുന്നത്
ഒരു ദാമ്പത്യത്തിൽ ഭാര്യാഭർത്താക്കന്മാർ അവരവരുടേതായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ, സ്ത്രീകൾക്ക് പൊതുവായുള്ള സംഭവിക്കുന്ന പന്ത്രണ്ട് പ്രധാനമായ തെറ്റുകളുണ്ട്. ദാമ്പത്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന ഈ തെറ്റുകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
താഴെ പറഞ്ഞിരിക്കുന്ന സ്വഭാവപ്രശ്നങ്ങൾ സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ, അത് ആർക്കും സുരക്ഷിതത്വവും സമാധാനവും ഇല്ലാത്ത മോശകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ കാരണമാകുന്നു. ദാമ്പത്യ ജീവിതം തകർക്കുവാൻ പുരുഷന്മാർക്കും പല വഴികളിലൂടെ സാധിക്കുന്നതുമാണ്.
1. ദാമ്പത്യത്തെ തകർക്കുവാൻ കെൽപ്പുള്ള വാക്കുകളുടെ ഉപയോഗം..
തങ്ങളുടെ പുരുഷനെ ലജ്ജിപ്പിക്കുന്നതിനും അപമാനിക്കുന്നതിനും നിന്ദിക്കുന്നതിനും വേണ്ടി മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കുന്നതിൽ സ്ത്രീകൾ സമർത്ഥരാണ്. വാക്കുകൾ ടൂത്ത് പേസ്റ്റ് പോലെയാണ്, അവ പുറത്തേക്ക് തുപ്പിക്കഴിഞ്ഞാൽ തിരിച്ചെടുക്കുവാൻ സാധിക്കുകയില്ല. അതിനുശേഷം നിങ്ങൾ എത്രമാത്രം ഖേദിക്കുന്നുവെങ്കിലും, കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞാൽ തിരിച്ച് പഴയപടിയാക്കുവാൻ സാധിക്കുകയില്ല.
നിങ്ങളുടെ കോപിക്കുന്ന കുത്ത് വാക്കുകൾ നിങ്ങളുടെ നിസ്സഹായനായ ഭർത്താവിന്മേൽ അഴിച്ചുവിട്ടുകഴിഞ്ഞാൽ ലോകത്തിലെ എല്ലാ ക്ഷമാപണ വാക്കുകളും പിന്നീട് പറഞ്ഞാലും, അതുകൊണ്ട് ഉണ്ടായ മുറിവ് ഒരിക്കലും പിൻവലിക്കുവാൻ സാധിക്കുകയില്ല. കാലങ്ങളായി, ഇത്തരത്തിലുള്ള നിരന്തരമായ വാക്കാലുള്ള ദുരുപയോഗം നിങ്ങളുടെ ഭർത്താവിനെ നിങ്ങളിൽ നിന്ന് അകറ്റുകയും, പിന്നീട് അയാൾ നിങ്ങൾ പറയുന്നത് കേൾക്കാതാവുകയും നിങ്ങളെ കുറിച്ച് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വാക്കുകൾ ഒരു ആയുധമായി ഉപയോഗിക്കുന്നതിനുപകരം, നിങ്ങളുടെ ഭർത്താവിനെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉയർത്താനും രോഗശാന്തിക്കുള്ള ബാം എന്ന പോലെ ഉപയോഗിക്കുക. മുത്തശ്ശിമാർ എല്ലായ്പ്പോഴും പറയുന്നതുപോലെ, "നിങ്ങൾക്ക് നല്ലത് എന്തെങ്കിലും പറയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്."
2. യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ വച്ചുപുലർത്തുന്നത്
ഭർത്താവിൽ അമിത പ്രതീക്ഷ വച്ചുപുലർത്തുകയും, അവൻ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വന്നില്ല എങ്കിൽ, നിങ്ങളുടെ അസന്തുഷ്ടി അവനിൽ പ്രകടിപ്പിക്കുന്നതും നിങ്ങളുടെ ദാമ്പത്യത്തെ വേഗത്തിൽ നശിപ്പിക്കുന്നു. നിങ്ങൾക്ക് അസന്തുഷ്ടി തോന്നുന്നുവെങ്കിൽ, ആദ്യം യാഥാർത്ഥ്യം പരിശോധിക്കുക. നിങ്ങളുടെ സാഹചര്യത്തിന്റെ യാഥാർത്ഥ്യത്തിന് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ പ്രതീക്ഷകൾ രൂപപ്പെടുത്തിയാൽ നിങ്ങൾ തീർച്ചയായും സന്തോഷവതിയാകും.
നിങ്ങളുടെ പങ്കാളിയോ കുട്ടികളോ നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വാസ്തവ വിരുദ്ധമാണ്. ആദ്യം നിങ്ങൾ നിങ്ങളെ തന്നെ സ്വയം സന്തോഷിപ്പിക്കുക. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു വ്യക്തിയെ ഉറ്റുനോക്കുന്നതിന് പകരം, നിങ്ങളുടെ ജീവിത വലയം വിവിധ അനുഗ്രഹങ്ങളാൽ നിറയ്ക്കുന്ന വൈവിധ്യമാർന്ന ആളുകളെ ഉൾപ്പെടുത്തുന്നതിന് നിങ്ങളുടെ സ്വാധീന വലയം വികസിപ്പിക്കുവാൻ ശ്രമിക്കുക.
എല്ലാറ്റിനും ഉപരിയായി, നിങ്ങൾ സ്വയം ഉറ്റുനോക്കുക. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരാണെന്നതിൽ പൂർണ്ണതയും സന്തോഷവും അനുഭവിക്കാനുള്ള വഴികൾ കണ്ടെത്തുക. ആദ്യം, നിങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ നിങ്ങളുടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. ശേഷം, നിങ്ങൾക്ക് പൂർണ്ണത വരുത്തുവാനായി മറ്റൊരാളിലേക്ക് നോക്കുന്നതിനുപകരം, രണ്ടു പേരും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ഒരുമിച്ചുള്ള ജീവിതത്തെ പൂർത്തീകരിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക.
3. പരിഹാസ്യവും വിമർശനാത്മകവുമായ പ്രസ്താവനകൾ, ആംഗ്യങ്ങൾ, മുഖ ഭാവങ്ങൾ
നിങ്ങളുടെ ഭർത്താവിനെയോ അവന്റെ അഭിപ്രായത്തെയോ നിങ്ങൾ ബഹുമാനിക്കുന്നില്ലെന്ന് കാണിക്കാനുള്ള വേഗത്തിലുള്ളതും എളുപ്പവുമായ മാർഗ്ഗമാണിത്. തങ്ങൾക്ക് നേരെയുള്ള വിമർശനങ്ങൾ നേരിടേണ്ടതായി വരുമ്പോൾ സാധാരണയായി പുരുഷന്മാർ ഒന്ന് അമ്പരന്നുപോകും. അതിന്റെ ഫലമായി അവർ വായടയ്ക്കുകയും പിൻവലിയുകയും, മറ്റെവിടേക്കെങ്കിലും ദയയും അംഗീകാരവും തേടി പോകുകയും ചെയ്യുന്നു.
നിങ്ങൾ പറയുന്നത് കേൾക്കുന്നതിന് മുൻപേ തന്നെ ആരെങ്കിലും നിങ്ങൾളെ പുച്ഛിച്ച് തള്ളുന്ന അവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭർത്താവിനോട് നിങ്ങൾ വിമർശനാത്മകമോ പരിഹാസ്യമോ ആയി പെരുമാറുമ്പോൾ, അയാൾക്ക് താൻ ആക്രമിക്കപ്പെടുകയും വിലമതിക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ് എന്ന തോന്നൽ ഉണ്ടാകുന്നു. ഇടയ്ക്ക് കയറാതെ അവൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക.
നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവൻ സംസാരിച്ച് കഴിയുന്നത് വരെ കാത്തിരിക്കുക. അല്ലാതെ, അവൻ പറയുന്നതിന്റെ ഇടയിൽ കയറി മറ്റൊരു കഥ പറയാതിരിക്കുക. നിങ്ങളുടെ ശ്രദ്ധാകേന്ദ്രമാകാൻ അവനെ കുറച്ച് നേരത്തേക്ക് അനുവദിക്കുക. എന്നാൽ, ഇതിനിടയിൽ നിങ്ങൾക്ക് അത്താഴം ഉണ്ടാക്കുവാൻ പോകണം എന്നുണ്ടെങ്കിൽ, അയാളെ കൂടി അടുക്കളയിലേക്ക് ക്ഷണിക്കുക. ആത്മാർഥമായി, അവന്റെ ബാക്കി ദിവസത്തെക്കുറിച്ചുള്ള കാര്യങ്ങൾ കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അയാളോട് പറയുക.
4. സുഹൃത്തുക്കൾക്കും കുടുംബത്തിനും മുൻപിൽ വച്ച് ഭർത്താവിനെ നിന്ദിക്കുമ്പോൾ
നിങ്ങളുടെ ഭർത്താവിനെ വിമർശിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുമ്പോൾ, നിങ്ങളുടെ കണ്ണിൽ മാത്രമല്ല നിങ്ങളുടെ ഭർത്താവിന്റെ വില കുറയുക. അതോടൊപ്പം, നിങ്ങളുമായി അടുപ്പമുള്ളവരുടെ കണ്ണിലും നിങ്ങൾ വിഷം കുത്തിവയ്ക്കുകയാണ് അതിലൂടെ ചെയ്യുന്നത്. നിങ്ങളുമായി അടുപ്പമുള്ളവരോട് ഏതെങ്കിലും ഒരു ഭാഗത്ത് നിൽക്കുവാൻ നിങ്ങൾ ആവശ്യപ്പെടുകയും, നിങ്ങളോട് നീതി പുലർത്തേണ്ടതിനാൽ ഉറപ്പായും അവർ നിങ്ങളുടെ ഭാഗം ചേർന്ന് നിൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൂട്ടുകാരും ബന്ധുക്കളും നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിൽ കഴിയുന്നവർ ആയിരിക്കുകയില്ല.
അതിനാൽ, നിങ്ങളുടെ വീട്ടിൽ ദിവസവും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവർക്ക് ഒരു ധാരണയും ഉണ്ടാവുകയുമില്ല. നിങ്ങളുടെ ഭർത്താവ് ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ തിരിച്ചറിഞ്ഞെന്ന് വരികയുമില്ല. നിങ്ങളുടെ ഭർത്താവിനെ കുറിച്ച് അവർക്ക് കിട്ടുന്ന അറിവ് നിങ്ങളിൽ നിന്നും നിങ്ങൾ പറയുന്ന കാര്യങ്ങളിൽ നിന്നും മാത്രമാണ്. അതിനാൽ, നിങ്ങൾ എപ്പോഴും അവരുടെ അടുത്ത് ഭർത്താവിനെ പറ്റി കുറ്റങ്ങളും കുറവുകളും മാത്രമാണ് പറയുന്നതെങ്കിൽ, അയാൾ നിങ്ങൾക്ക് യോജിച്ച പങ്കാളി അല്ലെന്നും, മോശം ആളാണ് എന്നുമുള്ള തരത്തിലുള്ള ചിത്രമായിരിക്കും അവർക്ക് ലഭിക്കുക.
5. സ്നേഹവും ലൈംഗികതയും നിഷേധിക്കുന്നത്
നിങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഇത് നിങ്ങളുടെ ദാമ്പത്യത്തിൽ വലിയ വിള്ളലിന് കാരണമാകും. പുരുഷന്മാർ സ്ത്രീകളേക്കാൾ വൈകരികതലത്തിൽ വളരെ വ്യത്യസ്തരാണ്. നിങ്ങളുടെ ഭർത്താവിന് ലൈംഗികതയിലൂടെ ശാരീരികമായ അടുപ്പം ആവശ്യമാണ്. ശരീരശാസ്‌ത്രപരമായി പറയുകയാണെങ്കിൽ, അത് അവൻ നിങ്ങളോട് നിർബന്ധബുദ്ധിയോടെ അവകാശപ്പെടുന്ന ഒന്നല്ല; അത് അയാളുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ്.
നിങ്ങൾക്ക് വൈകാരികമായ അടുപ്പം എത്രത്തോളം ആവശ്യമുണ്ടോ, അതേപോലെ തന്നെ ശാരീരികമായ അടുപ്പം നിങ്ങളുടെ ഭർത്താവിനും ആവശ്യമായി വരും. രണ്ടും തെറ്റല്ല. നിങ്ങൾ വ്യത്യസ്തരാണ്. നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, അവന്റെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാതിരിക്കുന്നത് പ്രധാനമാണ്. ഈ രീതിയിൽ ചിന്തിച്ചു നോക്കുക; ഭർത്താവ് നിങ്ങളോട് മൂന്ന് ദിവസം സംസാരിക്കാതിരുന്നാലോ? ഒരാഴ്ച ആയാൽ എങ്ങനെ? ഒരു മാസം മുഴുവൻ അയാൾ നിങ്ങളോട് സംസാരിച്ചില്ലെങ്കിലോ? മനസ്സാക്ഷിക്ക് വിരുദ്ധമായ പ്രവർത്തിയാണ് അത്, അല്ലെ? അതുപോലെ തന്നെ മോശകരമായ പ്രവർത്തിയാണ് അയാളുടെ ആവശ്യം നിങ്ങൾ അവഗണിക്കുന്നതും.