പൊതുവെ ലിപ്സ്റ്റിക് ഇടാൻ താൽപ്പര്യമില്ലാത്തവരാണ് പല പെൺകുട്ടികളും. എന്നാൽ, ചുണ്ടിന് ചെറിയ രീതിയിൽ നിറം ലഭിക്കാനായി റ്റിന്റഡ് ലിപ് ബാമുകൾ ഇവർ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ റ്റിന്റഡ് ലിപ് ബാമുകൾ ഉപയോഗിക്കുന്നതിലൂടെ ചുണ്ട് പെട്ടെന്ന് കറുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാകുന്നതിന് ഇത് കാരണമാകും.
സ്ഥിരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരുടെ അവസ്ഥയും ഇത് തന്നെയാണ്. ചുണ്ട് കറുക്കുന്നതിനും വരണ്ട് പൊട്ടുന്നതിനും കാരണമാകുന്നു. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കുമായി ഒരു പരിഹാരമുണ്ട്. ദിവസേന ഉപയോഗിക്കുകയാണെങ്കിൽ ലിപ്സ്റ്റിക് ഇടാതെ തന്നെ നിങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ലഭിക്കാൻ ഇത് സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
ബീറ്റ്റൂട്ട് - 1
ഷിയ ബട്ടർ - 1 ടീസ്പൂൺ
വൈറ്റമിൻ ഇ കാപ്സ്യൂൾ - 1
തയ്യാറാക്കേണ്ട വിധം
ബീറ്റ്റൂട്ട് വെള്ളം ചേർക്കാതെ അരച്ച് ജ്യൂസ് എടുക്കുക. അതിലേയ്ക്ക് ഒരു ടീസ്പൂൺ ഷിയ ബട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഷിയ ബട്ടർ നല്ല കട്ടിയായതിനാൽ രണ്ടും യോജിപ്പിച്ചെടുക്കാൻ കുറച്ച് സമയമെടുക്കും. ശേഷം ഒരു വൈറ്റമിൻ ഇ കാപ്സ്യൂൾ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ചെറിയ ബോട്ടിലിൽ അടച്ച് സൂക്ഷിക്കുക.