വെയിലേറ്റ കരുവാളിപ്പ് മാറ്റാൻ കഴിയുന്ന ഫേസ്പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

New Update

കടുത്ത ചൂടും വെയിലും കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നമ്മുടെ കേരളത്തിൽ. ശരീരവും ചർമ്മവും ക്ഷീണിക്കുന്ന അവസ്ഥ. ദിവസവും പുറത്തേക്ക് പോകുന്നത് കാരണം മുഖത്ത് കരിവാളിപ്പുണ്ടാകുന്നു എന്ന പ്രശ്നത്താൽ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ഈ പ്രശ്നം എളുപ്പത്തിൽ മാറ്റാം. ഇതിനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന എളുപ്പവഴിയുണ്ട്.

Advertisment

publive-image

ആവശ്യമായ സാധനങ്ങൾ

ഇരട്ടിമധുരം - 2 ടീസ്പൂൺ

തൈര് - ആവശ്യത്തിന്

തേൻ - 1 ടീസ്പൂൺ

ഉപയോഗിക്കേണ്ട വിധം

ഇരട്ടിമധുരം തൈരും തേനും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 15 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. വരണ്ട ചർമ്മമാണെങ്കിൽ അൽപ്പം കറ്റാർവാഴ ജെൽ കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തിന് തണുപ്പും മൃദുത്വവും നൽകാൻ ഇത് സഹായിക്കും. ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നതിന് മുമ്പായി അലർജി ഉണ്ടോ എന്ന കാര്യം അറിയാൻ അൽപ്പസമയം കൈയിൽ പുരട്ടി നോക്കുക.

Advertisment